ഡല്‍ഹി : നിസാമുദീന്‍ മതസമ്മേളനത്തില്‍ കേരളത്തില്‍ നിന്ന് പങ്കെടുത്ത 15 പേരെ തിരിച്ചറിഞ്ഞു. നാലുപേര്‍ പാലക്കാട്ടുകാരാണ്. വിദേശത്തുനിന്നെത്തിയ ഇവര്‍ ഡല്‍ഹിയില്‍ തുടരുന്നു. ആകെ 1830 പേരെ തിരിച്ചറിഞ്ഞെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. ആറ് തെലങ്കാന സ്വദേശികള്‍ മരിച്ചതോടെയാണ് നിസാമുദീനിലെ വാര്‍ഷിക മതസമ്മേളനം ചര്‍ച്ചയായത്. ഈ മാസം 13 മുതല്‍ 15 വരെയാണ് സമ്മേളനം നടന്നത്.
മതസമ്മേളനത്തില്‍ പങ്കെടുത്ത പത്തനംതിട്ട സ്വദേശിയായ ഒരാള്‍ മരണപ്പെട്ടിരുന്നു, എന്നാല്‍ ഇയാള്‍ കൊറോണ ബാധിച്ചല്ല മരിച്ചതെന്നാണ് അനുബന്ധ വൃത്തങ്ങള്‍ പറയുന്നത്. ഡല്‍ഹിയില്‍ 24 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. കശ്മീരില്‍ കോവിഡ് സ്ഥിരീകരിച്ച 37 ല്‍ 18 പേരും സമ്മേളനത്തില്‍ പങ്കെടുത്തവരാണ്. 1034 പേരെ മര്‍ക്കസ് കെട്ടിടത്തില്‍ നിന്നും പുറത്തെത്തിച്ചു. 334 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 700 പേര്‍ ക്വാറന്‍റീന്‍ കേന്ദ്രങ്ങളിലാണ്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാള്‍ മര്‍ക്കസ് അധികൃതര്‍ക്കെതിരെ നിയമനടപടിക്ക് നിര്‍ദേശിച്ചു. തായ്‍ലന്‍ഡ്, ഫിലിപ്പീന്‍സ്, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നും നിരവധി ആളുകള്‍ ഈ മതസമ്മേളനത്തില്‍ പങ്കെടുത്തിട്ടുണ്ട്.