ഞള്ളൂർ- മാർത്തോമാ പള്ളിപ്പടി പാലവും ചേറുവാള- ചിറത്തിട്ട പാലവും ഉദ്ഘാടനം ചെയ്തു

For full experience, Download our mobile application:
Get it on Google Play

കോന്നി : എംഎൽഎ ഫണ്ടിൽ നിന്നും 35 ലക്ഷം രൂപ അനുവദിച്ച് നിർമ്മാണം പൂർത്തീകരിച്ച ഞള്ളൂർ- മാർത്തോമാ പള്ളിപ്പടി പാലവും റോഡും 20 ലക്ഷം രൂപ അനുവദിച്ച് നിർമ്മാണം പൂർത്തീകരിച്ച ചേറുവാള- ചിറത്തിട്ട പാലവും അഡ്വ. കെ യു ജനീഷ് കുമാർ എം. എൽ എ.ഉദ്ഘാടനം ചെയ്തു. കോന്നി ഗ്രാമപഞ്ചായത്തിലെ ഞള്ളൂർ മാർത്തോമാ പള്ളിയിലേക്കും സമീപ വീടുകളിലേക്കും പോകുന്ന വഴി വാഹന ഗതാഗതം സാധ്യമാകാത്ത തരത്തിൽ വർഷങ്ങളായി തകർന്നു കിടക്കുകയായിരുന്നു പാലം. പ്രദേശവാസികൾ എംഎൽഎയ്ക്ക് നിവേദനം നൽകിയതിനെ തുടർന്ന് എംഎൽഎയുടെ ആസ്തി വികസന പദ്ധതിയിൽ നിന്നും 35 ലക്ഷം രൂപ അനുവദിച്ചാണ് റോഡിന് കുറുകെ പാലവും റോഡും നിർമ്മിച്ചത്. പാലവും റോഡ് ഇല്ലാത്തത് കാരണം ശവസംസ്കാരം നടത്തുന്നതിന് മൃതദേഹങ്ങൾ ചുമലിൽ താങ്ങിയാണ് മുമ്പ് കൊണ്ടുപോയിരുന്നത്. റോഡിന്റെയും പാലത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചതോടെ പ്രദേശവാസികൾക്കും വിശ്വാസികൾക്കും സുഗമമായി സഞ്ചരിക്കാൻ സാധിക്കും.

ഞള്ളൂർ-മാർത്തോമാ പള്ളിപ്പടിയിൽ നടന്ന ചടങ്ങ് അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ ഉദ്ഘാടനം ചെയ്തു. കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആനി സാബു അധ്യക്ഷയായി. വാർഡ് മെമ്പർ രഞ്ജു, സന്തോഷ് കുമാർ, റവ.ഫാ.ഡെയിൻസ്, കെ പി ശിവദാസ്, എബ്രഹാം ചെങ്ങറ തുടങ്ങിയവർ സംസാരിച്ചു. മലയാപ്പുഴ പഞ്ചായത്തിലെ തോട്ടം വാർഡിൽ പ്രളയത്തെ തുടർന്നുണ്ടായ പ്രകൃതിക്ഷോഭത്തിൽ കടവുപുഴ -പുതുക്കുളം വാർഡുകളെ ബന്ധിപ്പിക്കുന്ന ആശ്രയമായിരുന്ന ചേറുവാള- ചിറത്തിട്ട പാലം തകർന്നു പോയിരുന്നു. സ്ഥലം സന്ദർശിച്ച അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ ആസ്തി വികസന പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപ അനുവദിച്ച് പുതിയ പാലം നിർമ്മിക്കുകയായിരുന്നു. ചെറുവാളയിൽ നടന്ന ചടങ്ങിൽ അഡ്വ. കെ യു ജനീഷ് കുമാർ എം എൽ എ പാലത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു.
മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രീജ പി നായർ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് കെ ഷാജി, ചെയർമാൻ ബിജു എസ് പുതുക്കുളം , വാർഡഗം വളർമതി, സി ജി പ്രദീപ്, മലയാലപ്പുഴ ശശി, സി കെ ദിവാകരൻ തുടങ്ങിയവർ സംസാരിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാതിൽ ചവിട്ടി പൊളിച്ച് വീടിന് അകത്തുകയറി വയോധികയെയും മകനെയും ആക്രമിച്ച് യുവാക്കൾ ; അറസ്റ്റ്

0
പത്തനംതിട്ട: മുൻ വൈരാഗ്യത്തെ തുടർന്ന് വയോധികയെയും മകനെയും യുവാക്കൾ വീട്ടിൽ കയറി...

ഫ്രാൻസിൽ ശക്തമായ ചുഴലിക്കാറ്റ് ; മുന്നൂറോളം വീടുകൾ തകർന്നു

0
പോമാസ്: ഫ്രാൻസിൻ്റെ തെക്കുപടിഞ്ഞാറൻ ഗ്രാമമായ പോമാസിലുണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ 41 പേർക്ക്...

അൻവറിനെതിരായ വിവാദ​ പരാമർശം ; വിശദീകരണവുമായി പ്രവീൺകുമാർ

0
കോഴിക്കോട് : ബേപ്പൂരിലെ തോൽവിക്ക് കാരണം അൻവർ സ്ഥാനാർഥി ആയതാണെന്ന് താൻ...

കേന്ദ്രത്തിനെതിരെ വീണ്ടും സമരത്തിന് സിജെപി ; സെപ്റ്റംബർ അഞ്ചിന് ഡൽഹി പോലീസ് ആസ്ഥാനത്തേക്ക് മാർച്ച്...

0
ന്യൂഡൽഹി : സിജെപിയുടെ തുടർസമര പ്രഖ്യാപനത്തിന്റെ ഞെട്ടലിൽ കേന്ദ്രസർക്കാർ. ബ്രിക്സ് ഉച്ചക്കോടി...