കൊല്ലം : കോവിഡ് 19 രോഗത്തിന്റെ പ്രതിസന്ധിയിൽ കഴിയുന്ന പ്രവാസികളെ നാട്ടിലെത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തിര ഇടപെടല്‍ നടത്തണമെന്ന് കൊല്ലം ലോക് സഭ എം.പി. എൻ. കെ. പ്രേമചന്ദ്രന് ആവശ്യപ്പെട്ടു. ഗൾഫ് പ്രവാസികളുടെ ആശങ്കകള്‍ വിവിധ സംഘടനകള്‍ തന്നെ അറിയിക്കുന്നുണ്ടെന്നും ഇത് കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുന്നുണ്ടെന്നുംഎന്.കെ പ്രേമചന്ദ്രന് പറഞ്ഞു.