തിരുവനന്തപുരം: സ്പ്രിങ്ക്ളര്‍ വിവാദത്തില്‍ മുഖ്യമന്ത്രി പുറത്തുവിട്ട രേഖകള്‍ സര്‍ക്കാര്‍ രേഖകളല്ലെന്ന് എന്‍.കെ. പ്രേമചന്ദ്രന് എംപി. സ്വകാര്യ കമ്പിനിയുടെ രേഖകളാണ് മുഖ്യമന്ത്രി പുറത്തുവിട്ടത്. സ്വകാര്യതയെ ലംഘിക്കുന്ന ഇടപാട് ഇടതുപക്ഷ നയവ്യതിയാനമാണ്. കരാര്‍ ഉണ്ടെങ്കില്‍ അതിന്റെ ഔദ്യോഗിക രേഖകള്‍ പുറത്തുവിടണമെന്നും പ്രേമചന്ദ്രന് ആവശ്യപ്പെട്ടു. ഇപ്പോള്‍ പുറത്തുവിട്ട രേഖകളെല്ലാം സ്പ്രിങ്ക്ളറിന്റെ വെബ്സൈറ്റില്‍ ലഭ്യമാക്കിയിട്ടുള്ളതാണെന്നും അദ്ദേഹം ചുണ്ടിക്കാട്ടി.
സ്പ്രിങ്ക്ളര്‍ വിവാദത്തില്‍ മുഖ്യമന്ത്രി പുറത്തുവിട്ട രേഖകള്‍ സര്‍ക്കാര്‍ രേഖകളല്ല : എന്‍.കെ. പ്രേമചന്ദ്രന് എംപി
RECENT NEWS
Advertisment