എന്‍ എം വിജയന്റെ ആത്മഹത്യ ; എന്‍ ഡി അപ്പച്ചന്‍, കെ കെ ഗോപിനാഥന്‍ എന്നിവരെ പ്രതി ചേര്‍ത്തു

For full experience, Download our mobile application:
Get it on Google Play

വയനാട് : വയനാട് ഡിസിസി ട്രഷറര്‍ എന്‍ എം വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി. സുല്‍ത്താന്‍ ബത്തേരി എംഎല്‍എ ഐ സി ബാലകൃഷ്ണന്‍, വയനാട് ഡിസിസി അധ്യക്ഷന്‍ എന്‍ഡി അപ്പച്ചന്‍, കെ കെ ഗോപിനാഥന്‍ എന്നിവരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി പ്രതി ചേര്‍ത്തു. ആരോപണം തെളിഞ്ഞാല്‍ വിട്ടുവീഴ്ചയില്ലാത്ത നടപടിയെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ പറഞ്ഞു. എന്‍ എം വിജയന്റെ മരണത്തിന് പിന്നാലെ ഉയര്‍ന്ന ആരോപണങ്ങളില്‍ ഐ സി ബാലകൃഷ്ണനെ ന്യായീകരിക്കുന്ന നിലപാടായിരുന്നു കോണ്‍ഗ്രസ് നേതാക്കള്‍ സ്വീകരിച്ചിരുന്നത്.  സഹകരണ ബാങ്കിലെ നിയമനക്കോഴയുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. പാര്‍ട്ടി നടത്തുന്നത് ആഭ്യന്തര അന്വേഷണമാണെന്നും അത് കേസിലെ പോലീസ് അന്വേഷണത്തെ ബാധിക്കില്ലെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. എന്‍ എം വിജയന്റേയും മകന്റേയും മരണത്തില്‍ ഐ സി ബാലകൃഷ്ണന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കുടുംബം ഗുരുതര ആരോപണങ്ങളായിരുന്നു ഉന്നയിച്ചിരുന്നത്. വിജയന്റെ സാമ്പത്തിക ബാധ്യതയ്ക്ക് പാര്‍ട്ടി തന്നെയാണ് ഉത്തരവാദിയെന്ന് മകന്‍ വിജേഷ് ആരോപിച്ചിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിവാഹത്തിൽ നിന്ന് പ്രതിശ്രുതവരൻ പിൻമാറി ; യുവതി ജീവനൊടുക്കി ; വരന്റെ കുടുംബത്തിനെതിരെ ഗുരുതര...

0
ആലപ്പുഴ: ആലപ്പുഴ അരൂരില്‍ നിശ്ചയിച്ചുറപ്പിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറിയതിനെ തുടര്‍ന്ന്...

ഹാക്കിങ് ചെയ്യാനുപയോഗിക്കുന്ന ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തു ; 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്

0
ഡൽഹി : സൈബർ ഭീകരാക്രമണ കേസിൽ രാജ്യത്തെ 5 സംസ്ഥാനങ്ങളിൽ ദേശീയ...

സ്‌കൂൾ യൂണിഫോമിനൊപ്പം ഹിജാബ് ; മുസ്ലീം വിദ്യാർഥിനിയുടെ ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി

0
ലഖ്‌നൗ: സ്‌കൂള്‍ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാന്‍ അനുവദിക്കണമെന്ന മുസ്ലീം വിദ്യാര്‍ഥിനിയുടെ...

4 വർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി : പ്രവേശനപ്പരീക്ഷ ഉണ്ടാകുമെന്ന് ഡൽഹി സർവകലാശാല

0
ന്യൂഡൽഹി : ദേശീയ വിദ്യാഭ്യാസ നയ(എൻ.ഇ.പി.)പ്രകാരമുള്ള നാലുവർഷ ബിരുദക്കാർക്ക് നേരിട്ട് പിഎച്ച്.ഡി....