ആലപ്പുഴ : മന്ത്രി ജി. സുധാകരനെതിരായ മുൻ പേഴ്‌സണൽ സ്റ്റാഫംഗത്തിന്റെ ഭാര്യയുടെ പരാതിയിൽ പോലീസിന്റെ തുടർ നടപടികൾ മരവിച്ച നിലയിൽ. സാങ്കേതിക കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പോലീസിന്റെ മെല്ലെപ്പോക്ക്. വസ്തുതാ അന്വേഷണം നടത്തിയ ആലപ്പുഴ സൗത്ത് പോലീസ് പരാതി അമ്പലപ്പുഴയിലേക്ക് തിരികെ കൈമാറി.
ആലപ്പുഴയില്‍ വെച്ച് നടത്തിയ ഒരു വാര്‍ത്താസമ്മേളനത്തില്‍ ജി. സുധാകരന്‍ നടത്തിയ പരാമര്‍ശമാണ് വിവാദമായത്. ഇതിനെതിരെയാണ് മന്ത്രിയുടെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫംഗത്തിന്റെ ഭാര്യ പോലീസില്‍ പരാതി നല്‍കിയത്. സംഭവം നടന്നത് ആലപ്പുഴയിലാണ് എന്നതുകൊണ്ട് കേസന്വേഷണം നടത്തേണ്ടത് ആലപ്പുഴ സൗത്ത് പോലീസാണെന്നാണ് അമ്പലപ്പുഴ പോലീസിന്റെ വാദം. സ്ത്രീയുടെ മൊഴിയെടുത്ത് വസ്തുതാ പരിശോധന നടത്തിയ ആലപ്പുഴ സൗത്ത് പോലീസ് പരാതി വീണ്ടും അമ്പലപ്പുഴ പോലീസിന് കൈമാറുകയായിരുന്നു.