തിരുവനന്തപുരം : നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റുകളില്‍ വിട്ടുവീഴ്ചയില്ലെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ്. ഇടത് മുന്നണിയില്‍ കഴിഞ്ഞ തവണ മത്സരിച്ച നാല് സീറ്റുകളും ആവശ്യപ്പെടും. പാര്‍ട്ടിയുടെ കരുത്ത് ചോര്‍ന്നിട്ടില്ലെന്നും നേതാക്കള്‍ പറഞ്ഞു.
തിരുവനന്തപുരം, ചങ്ങനാശ്ശേരി, പൂഞ്ഞാര്‍, ഇടുക്കി സീറ്റുകള്‍ ആവശ്യപ്പെടും. പാര്‍ട്ടി ചെയര്‍മാന്‍ ഡോ. കെ സി ജോസഫ് മത്സരിച്ച മണ്ഡലമാണ് ചങ്ങനാശേരി. ജനാധിപത്യ കേരളാ കോണ്‍ഗ്രസ് മത്സരിച്ചിരുന്ന സീറ്റുകള്‍ കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന് നല്‍കാനുള്ള നീക്കത്തിനെതിരെയാണ് ജനാധിപത്യ കേരള കോണ്‍ഗ്രസിന്റെ പ്രതികരണം.