കൊച്ചി : തൈക്കൂടത്താണ് നഗരസഭ പ്രിന്‍സിപ്പല്‍ സെക്രട്ടറി അറിയാതെയാണ് അഡീഷണല്‍ സെക്രട്ടറിയുടെ അടച്ചു പൂട്ടല്‍ അരങ്ങേറിയത്. തൈക്കൂടത്ത് പ്രവര്‍ത്തിച്ചു വരുന്ന ചിക്കന്‍സ്റ്റാളാണ് ഉദ്യോഗസ്ഥര്‍ ബലമായി അടപ്പിച്ചത്. സംഭവം വിവാദമായതോടെ കാര്യങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കി ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവിറക്കി. കേരള മൈക്രോ സ്മാള്‍ മീഡിയം എന്റര്‍പ്രൈസസ് ഫെസലിറ്റേഷന്‍ ആക്ട് പ്രകാരമുള്ള അംഗീകാരം സ്ഥാപനത്തിനുണ്ടെന്നിരിക്കെയാണ് മാസപ്പടി നല്‍കാത്തതിന്റെ പേരില്‍ സ്ഥാപനം പൂട്ടിക്കാന്‍ അഡീഷണല്‍ സെക്രട്ടറി ഉത്തരവിറക്കിയത്.
നേരത്തെ ഉദ്യോഗസ്ഥര്‍ സ്ഥാപനത്തില്‍ നിന്ന് കൈക്കൂലി വാങ്ങിയിരുന്നുവെന്ന് കടയുടമ പറയുന്നു. അംഗീകാരം ലഭിച്ചതോടെ ഉദ്യോഗസ്ഥര്‍ക്ക് മാസപ്പടി കൊടുക്കാന്‍ കടയുടമ തയ്യാറാകാത്തതിനാലാണ് കട അടപ്പിക്കാന്‍ ഉത്തരവിട്ടതെന്നും കടയുടമ. സംഭവം സമൂഹമാധ്യമങ്ങളിലൂടെ വിവാദമായതോടെ നഗരസഭാ പ്രിന്‍സിപ്പല്‍ സെക്രട്ടറി റിപ്പോര്‍ട്ട് തേടി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് അറിയിച്ചു.