കൈക്കൂലി നല്‍കിയില്ല : പ്രതികാരം തീര്‍ക്കാന്‍ സ്ഥാപനം അടച്ചു പൂട്ടാന്‍ ഉത്തരവിട്ട് നഗരസഭ അഡീഷണല്‍ സെക്രട്ടറി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : തൈക്കൂടത്താണ് നഗരസഭ പ്രിന്‍സിപ്പല്‍ സെക്രട്ടറി അറിയാതെയാണ് അഡീഷണല്‍ സെക്രട്ടറിയുടെ അടച്ചു പൂട്ടല്‍ അരങ്ങേറിയത്. തൈക്കൂടത്ത് പ്രവര്‍ത്തിച്ചു വരുന്ന ചിക്കന്‍സ്റ്റാളാണ് ഉദ്യോഗസ്ഥര്‍ ബലമായി അടപ്പിച്ചത്. സംഭവം വിവാദമായതോടെ കാര്യങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കി ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉത്തരവിറക്കി. കേരള മൈക്രോ സ്മാള്‍ മീഡിയം എന്റര്‍പ്രൈസസ് ഫെസലിറ്റേഷന്‍ ആക്ട് പ്രകാരമുള്ള അംഗീകാരം സ്ഥാപനത്തിനുണ്ടെന്നിരിക്കെയാണ് മാസപ്പടി നല്‍കാത്തതിന്റെ പേരില്‍ സ്ഥാപനം പൂട്ടിക്കാന്‍ അഡീഷണല്‍ സെക്രട്ടറി ഉത്തരവിറക്കിയത്.

നേരത്തെ ഉദ്യോഗസ്ഥര്‍ സ്ഥാപനത്തില്‍ നിന്ന് കൈക്കൂലി വാങ്ങിയിരുന്നുവെന്ന് കടയുടമ പറയുന്നു. അംഗീകാരം ലഭിച്ചതോടെ ഉദ്യോഗസ്ഥര്‍ക്ക് മാസപ്പടി കൊടുക്കാന്‍ കടയുടമ തയ്യാറാകാത്തതിനാലാണ് കട അടപ്പിക്കാന്‍ ഉത്തരവിട്ടതെന്നും കടയുടമ. സംഭവം സമൂഹമാധ്യമങ്ങളിലൂടെ വിവാദമായതോടെ നഗരസഭാ പ്രിന്‍സിപ്പല്‍ സെക്രട്ടറി റിപ്പോര്‍ട്ട് തേടി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ഉണ്ടാകുമെന്ന് അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ജിജോ ജോൺ പുത്തേഴത്തിനും കുടുംബത്തിനുമെതിരായ സൈബർ ആക്രമണം ; പോലീസ് കേസെടുത്തു

0
കോട്ടയം: അന്തരിച്ച മലയാള മനോരമ സ്പെഷൽ കറസ്പോണ്ടന്റ് ജിജോ ജോൺ പുത്തേഴത്തിനും...

സംസ്ഥാനത്ത് നികുതി വരുമാനത്തിൽ കുതിപ്പ് : ആദ്യ അഞ്ച് മാസം കൊണ്ട് 9000 കോടിയിലധികം...

0
തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം സംസ്ഥാന സര്‍ക്കാരിന്‍റെ...

കേരളത്തിലെ പ്രതിസന്ധി കടുക്കും : വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു ; രാജ്യത്തെ...

0
കൊച്ചി : രാജ്യത്ത് വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു. വൈദ്യുതി ഏറ്റവും...

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....