സ്പീക്കർക്കെതിരായ അവിശ്വാസ നോട്ടീസ് : കോൺഗ്രസും ടിഎംസിയും ഒഴികെയുള്ള പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം ഇന്ന്

For full experience, Download our mobile application:
Get it on Google Play

ദില്ലി: സ്പീക്കർക്കെതിരായ അവിശ്വാസ നീക്കത്തിൽ പ്രതിപക്ഷ പാർട്ടികളുടെ തീരുമാനം ഇന്ന്. ബജറ്റ് ചർച്ച തുടങ്ങും മുമ്പ് രാഹുലിനെ സംസാരിക്കാൻ അനുവദിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടും. സ്പീക്കറുടെ നിലപാട് അറിഞ്ഞ ശേഷമായിരിക്കും തീരുമാനം. സ്പീക്കർക്കെതിരായ നോട്ടീസിൽ ഒപ്പു വെക്കാൻ തൃണമൂൽ കോൺ​ഗ്രസ് തയ്യാറായിട്ടില്ല. സ്പീക്കർക്കെതിരായ അവിശ്വാസ നോട്ടീസ് നൽകണോ എന്ന കാര്യത്തിലാണ് കോൺഗ്രസും ടിഎംസിയും ഒഴികെയുള്ള പ്രതിപക്ഷ പാർട്ടികളും ഇന്ന് തീരുമാനം എടുക്കുന്നത്. രാഹുൽ ഗാന്ധിയെ ബജറ്റ് ചർച്ച തുടങ്ങുന്നതിനു മുമ്പ് സംസാരിക്കാൻ അനുവദിക്കണം എന്നാണ് പ്രതിപക്ഷ നിലപാട്.

അംഗങ്ങളെ സസ്പെൻഡ് ചെയ്തത് അടക്കം വിഷയങ്ങൾ താനുന്നയിക്കും എന്നാണ് രാഹുൽ ഗാന്ധി അറിയിച്ചത്. സർക്കാരുമായി ചർച്ച ചെയ്ത ശേഷം എന്തു വേണമെന്ന് അറിയിക്കാം എന്ന് സ്പീക്കർ വ്യക്തമാക്കിയിരുന്നു. സ്പീക്കറുടെ നിലപാട് അറിഞ്ഞ ശേഷം പ്രതിപക്ഷം ഇന്ന് വീണ്ടും യോഗം ചേരും. തൃണമൂൽ കോൺഗ്രസ് സ്പീക്കർക്കെതിരായ നോട്ടീസിൽ ഒപ്പു വയ്ക്കാൻ തയ്യാറായിട്ടില്ല. രാജ്യസഭയിൽ ബജറ്റ് ചർച്ച ഇന്നും തുടരും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വീട്ടിലേക്ക് ഒളിഞ്ഞുനോക്കിയെന്ന് ആരോപണം : വിനോദസഞ്ചാരിയായ യുവാവിനെ നാട്ടുകാർ തല്ലിക്കൊന്നു ; നാലുപേർ അറസ്റ്റിൽ

0
കോലാപുർ : ലോഡ്ജിന് സമീപത്തെ വീട്ടിനുള്ളിലേക്ക് ഒളിഞ്ഞുനോക്കിയെന്ന് ആരോപിച്ച് വിനോദസഞ്ചാരിയായ യുവാവിനെ...

ചെങ്ങറ സമര ഭൂമിയില്‍ കാട്ടാന വീട് തകര്‍ത്തു

0
കോന്നി : ചങ്ങറ സമരഭൂമിയിൽ കാട്ടാന വീട് തകർത്തു. 47 ആം...

ഡോ.എം.പി.ജോർജ് കോർ എപ്പിസ്കോപ്പയെ ക്രിസ്ത്യൻ ചർച്ചസ് ഫെഡറേഷൻ ആദരിച്ചു

0
കോട്ടയം : പോളണ്ടിൽ സുറിയാനി ക്രൈസ്തവ സഭകളുടെ നേതൃത്വത്തിൽ നടന്ന അന്തർദേശീയ...

വിയറ്റ്നാം ബോട്ട് ദുരന്തം : അപകടത്തിൽപ്പെട്ട സ്പീഡ് ബോട്ടിൽ മലയാളികളും ; മരിച്ചവരിലേറെയും തമിഴ്നാട്ടുകാർ

0
ഫൂ ക്വോക്ക് : വിയറ്റ്നാമിൽ അപകടത്തിൽപെട്ട ബോട്ടിൽ രണ്ടു മലയാളികളും ഉൾപ്പെട്ടതായി...