തോട്ടപ്പുഴശ്ശേരി പ്രസിഡന്‍റിനും വൈസ് പ്രസിഡന്‍റിനും എതിരെ എൽഡിഎഫ് നൽകിയ അവിശ്വാസപ്രമേയം 16 ന് പരിഗണിക്കും

For full experience, Download our mobile application:
Get it on Google Play

തോട്ടപ്പുഴശ്ശേരി : തോട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റിനും വൈസ് പ്രസിഡന്‍റിനും എതിരെ എൽഡിഎഫ് നൽകിയ അവിശ്വാസപ്രമേയം 16 ന് പരിഗണിക്കും. രാവിലെ 10.30 ന് പ്രസിഡന്‍റിനെതിരെയുള്ള പ്രമേയവും 12.30ന് വൈസ് പ്രസിഡന്‍റ് എതിരെയുള്ള പ്രമേയവും ചർച്ചയ്ക്ക് എടുക്കുവാൻ ബി.ഡി.ഓ അംഗങ്ങൾക്ക് നോട്ടീസ് നൽകി.

ബിജെപിയുമായി പ്രത്യക്ഷമായോ പരോക്ഷമായോ യാതൊരു ബന്ധവും പാടില്ലെന്ന കെപിസിസി നിലപാട് പാലിച്ച് പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്യാൻ ഡിസിസി കോൺഗ്രസ് അംഗങ്ങൾക്ക് വിപ്പ് നൽകി. ഇതോടെ അവിശ്വാസം പാസാകും എന്നാണ് കരുതുന്നത്. യുഡിഎഫും ബിജെപിയും പിന്തുണച്ചാണ് ഇപ്പോൾ ഭരണം. എൽഡിഎഫ് അഞ്ച്, കോൺഗ്രസ് മൂന്ന്, ബിജെപി മൂന്ന്, സ്വതന്ത്രർ രണ്ട് എന്നിങ്ങനെയാണ് കക്ഷിനില. കോൺഗ്രസും എൽഡിഎഫും ചേർന്നാൽ അംഗബലം എട്ടാകും. നേരത്തെ എൽഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പരാജയപ്പെട്ടിരുന്നു.

ലോകസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ ബിജെപിയുമായുള്ള പരോക്ഷ ബന്ധം പോലും ദോഷം ചെയ്യുമെന്ന് നേതൃത്വത്തിന്‍റെ നിലപാടാണ് അവിശ്വാസത്തെ അനുകൂലിക്കാൻ ഇപ്പോൾ വിപ്പ് നൽകിയത്. തുടർന്ന് വരുന്ന പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് തിരഞ്ഞെടുപ്പിൽ എൽഡിഎഫിന് വോട്ട് ചെയ്യണമെന്ന് ഇതിനർത്ഥമില്ലെന്ന് കോൺഗ്രസ് വൃത്തങ്ങൾ പറഞ്ഞു. അപ്പോഴത്തെ സാഹചര്യമനുസരിച്ച് നിലപാട് എടുക്കാനാണ് എൽഡിഎഫിന്‍റെയും കോൺഗ്രസിന്‍റെയും തീരുമാനം എന്നറിയുന്നു.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്രിസ്ത്യൻ വിവാഹമോചന നിയമത്തിൽ നിർണ്ണായക ഉത്തരവുമായി ഹൈക്കോടതി; നിയമപരമായ വ്യവസ്ഥകളിൽ വ്യക്തത

0
കൊച്ചി: ക്രിസ്ത്യന്‍ വിവാഹമോചന നിയമത്തില്‍ നിര്‍ണായക വിധിയുമായി ഹൈക്കോടതി. 1869ലെ വിവാഹമോചന...

​’ഛാത്രോം കി ഗൂഞ്ച്’ രാജ്യവ്യാപകമായി 800 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാൻ കോൺഗ്രസ്; വിദ്യാർത്ഥി സമരങ്ങളിൽ ശക്തമായി...

0
ന്യൂഡൽഹി: രാജ്യത്തെ പരീക്ഷാ അട്ടിമറികള്‍ക്കെതിരെ വ്യാപക പ്രതിഷേധം നടത്താൻ തീരുമാനിച്ച് കോണ്‍ഗ്രസ്...

ശ്രീനാരായണ ഗുരുധർമ്മ പ്രചാര സംഘത്തിൻ്റെ കർഷക ദിനാചരണം മാതൃകയായി

0
തിരുവനന്തപുരം: ശ്രീനാരായണ ഗുരുധർമ്മ പ്രചാരസംഘം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക...

എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

0
പത്തനംതിട്ട: എംവിഡി ഉദ്യോഗസ്ഥരുടെ സസ്പെൻഷനിൽ സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി....