കോന്നി : ഡിജിറ്റല്‍ സിഗ്നേച്ചര്‍ ഇല്ല, പിന്നെ ഞാനും ലീവിലാ… വിദ്യാര്‍ത്ഥികളുടെ ഭാവി ഇരുട്ടിലാക്കി കൂടല്‍ വില്ലേജ് ഓഫീസര്‍. കൂടല്‍ സ്വദേശിയായ വിദ്യാര്‍ത്ഥി നോണ്‍ ക്രീമി ലെയര്‍ (Non-Creamy Layer Certificate) സര്‍ട്ടിഫിക്കറ്റിന് അപേക്ഷ നല്‍കിയപ്പോഴാണ് വില്ലേജ് ഓഫീസറുടെ വിചിത്രമായ മറുപടി ലഭിച്ചത്. അപേക്ഷ കിട്ടി അടുത്ത ദിവസങ്ങളില്‍ തന്നെ നല്‍കുവാന്‍ കഴിയുന്ന ഈ സര്‍ട്ടിഫിക്കറ്റ് വില്ലേജ് ഓഫീസര്‍ ദിവസങ്ങളോളം താമസിപ്പിച്ചു. ഉപരിപഠനത്തിനുള്ള അപേക്ഷ നല്‍കേണ്ട അവസാന സമയം അടുത്തതോടെ വിദ്യാര്‍ത്ഥിയും മാതാപിതാക്കളും ആശങ്കയിലുമായി. മിക്ക ദിവസങ്ങളിലും വില്ലേജ് ഓഫീസര്‍ ലീവിലാണ്. കൂടല്‍ വില്ലേജ് ഓഫീസറുടെ ഫോണില്‍ വിളിച്ചാല്‍ പകരം ചാര്‍ജ്ജ് ഉള്ള കലഞ്ഞൂര്‍ വില്ലേജ് ഓഫീസര്‍ ആയിരിക്കും ഫോണ്‍ അറ്റന്‍ഡ് ചെയ്യുക. ഇദ്ദേഹത്തിനാകട്ടെ ഇക്കാര്യങ്ങള്‍ ഒന്നും അറിയുകയും ഇല്ല. സര്‍ട്ടിഫിക്കറ്റ് താമസിക്കുന്നതിന്റെ കാരണം ചോദിച്ചപ്പോഴാണ് തന്റെ ഡിജിറ്റല്‍ സിഗ്നേച്ചറിന്റെ കാലാവധി കഴിഞ്ഞെന്നും അത് കിട്ടുവാന്‍ ഒരാഴ്ചയിലധികം ആകുമെന്നും കൂടല്‍ വില്ലേജ് ഓഫീസര്‍ പറഞ്ഞത്. നേരിട്ടുവന്നാല്‍ സര്‍ട്ടിഫിക്കറ്റ് തരാമെന്നു പറഞ്ഞതനുസരിച്ച് അപേക്ഷകന്‍ വില്ലേജ് ഓഫീസില്‍ ഇന്ന് രാവിലെ എത്തിയെങ്കിലും വില്ലേജ് ഓഫീസര്‍ ലീവിലായിരുന്നു. ഇനിയും എന്തു ചെയ്യണമെന്നറിയാതെ ആശങ്കയിലാണ് കുടുംബം.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1