റാന്നി: പഴവങ്ങാടി പഞ്ചായത്തിൽ അന്യസംസ്ഥാന തൊഴിലാളികൾക്കായി തൊഴില്‍ വകുപ്പ് നടത്തിയ ലഹരി വിരുദ്ധ ക്യാമ്പയിൻ റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ ലേബർ ഓഫീസർ എസ്. സുരാജ് അദ്ധ്യക്ഷത വഹിച്ചു. എക്സൈസ് പ്രിവന്റീവ് ഓഫീസർ വി ബിജു ലഹരി വിരുദ്ധ ക്ലാസുകൾ എടുത്തു.
റാന്നി പഴവങ്ങാടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോൺ എബ്രഹാം, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സീമ മാത്യു , റാന്നി അസി. ലേബർ ഓഫീസർ എം.ഐ ശ്രീനാഥ് എം.ഐ, കെ.എം. മാത്യൂ, ജയകമാർ , എക്സൈസ് ഓഫീസർമാരായ മഹേഷ്, ജിത്ത്, സൂര്യ, അൻസാരി എന്നിവര്‍ പ്രസംഗിച്ചു.