Tuesday, May 14, 2024 9:32 pm

ജില്ലാ പോലീസ് ആസ്ഥാനത്ത് പോലീസ് അനുസ്മരണദിനം ആചരിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : 1959 ഒക്ടോബർ 21 ന് നടന്ന ചൈനീസ് സൈന്യത്തിന്റെ വെടിവെയ്പ്പിൽ ജീവൻ ബലിയർപ്പിച്ച 10 പോലീസുദ്യോഗസ്ഥരുടെ ഉൾപ്പെടെ സേവനകാലയളവിൽ ധീരരക്തസാക്ഷിത്വം വരിച്ച മുഴുവൻ സേനാംഗങ്ങളെയും സ്മരിക്കുന്ന ദിനത്തിൽ ജില്ലാ പോലീസ് ആസ്ഥാനത്ത് അനുസ്മരണം സംഘടിപ്പിച്ചു. സേനാംഗങ്ങളുടെ ഓർമ്മകൾ പുതുക്കിക്കൊണ്ട് നടത്തിയ ചടങ്ങിൽ പരേഡ് നടന്നു. ജില്ലാ പോലീസ് ആസ്ഥാനത്ത് തയ്യാറാക്കിയ രക്തസാക്ഷി സ്തൂപത്തിൽ ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഐ പി എസ് പുഷ്പചക്രം അർപ്പിച്ചു.

പരേഡിന് ജില്ലാ ഹെഡ് ക്വാർട്ടർ അസിസ്റ്റന്റ് കമണ്ടാന്റ് എം സി ചന്ദ്രശേഖരൻ നേതൃത്വം നൽകി. ജില്ലാ പോലീസ് മേധാവി സല്യൂട്ട് സ്വീകരിച്ചു. ചടങ്ങിൽ അഡീഷണൽ എസ് പി എ പ്രദീപ്‌ കുമാർ, സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി പി കെ സാബു, നർകോട്ടിക് സെൽ ഡി വൈ എസ് പി കെ എ വിദ്യാധരൻ, സബ് ഡിവിഷണൽ പോലീസ് ഓഫീസർമാരായ ഡി വൈ എസ് പമാർ എസ് നന്ദകുമാർ ( പത്തനംതിട്ട ), ആർ ബിനു ( അടൂർ ), കെ ബൈജുകുമാർ ( കോന്നി ), ജി സന്തോഷ്‌കുമാർ ( റാന്നി ), രാജപ്പൻ ടി ( തിരുവല്ല ), പോലീസ് ഇൻസ്‌പെക്ടർമാർ തുടങ്ങിയ പോലീസ് ഉദ്യോഗസ്ഥർ പങ്കെടുത്തു.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കെ. എസ്. ഇ.ബി കരാർ തൊഴിലാളി മണിമലയാറ്റിൽ മുങ്ങിമരിച്ചു

0
മല്ലപ്പള്ളി: കെ. എസ്. ഇ.ബി കരാർ തൊഴിലാളി മണിമലയാറ്റിൽ മുങ്ങിമരിച്ചു. വയനാട്...

ഉതിമൂടിൽ വാഹനാപകടം ; ഒരാള്‍ക്ക് പരിക്ക്

0
റാന്നി: പുനലൂർ - മൂവാറ്റുപുഴ സംസ്ഥാനപാതയിൽ വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍...

നൂഡിൽസ് കഴിച്ച ഏഴ് വയസുകാരൻ മരിച്ചു ; ആറ് കുടുംബാം​ഗങ്ങൾ ​ചികിത്സയില്‍

0
പിലിഭിത്ത്: ഇൻസ്റ്റന്റ് നൂഡിൽസ് കഴിച്ചതിനെത്തുടർന്നുണ്ടായ ഭക്ഷ്യവിഷബാധ മൂലം ഏഴ് വയസുകാരന് ദാരുണാന്ത്യം....

ഡല്‍ഹി ആദായ നികുതി ഓഫീസില്‍ തീപിടിത്തം ; ഒരാള്‍ മരിച്ചു

0
ന്യൂഡല്‍ഹി: ഡല്‍ഹി ആദായ നികുതി ഓഫീസില്‍ തീപിടിത്തം. അപകടത്തില്‍ ഒരാള്‍ മരിച്ചതായാണ്...