ഹിജാബ് ധരിച്ചാൽ സ്കൂളിൽ കയറാനാകില്ല ; അസർബൈജാനിൽ പ്രതിഷേധം ശക്തം

For full experience, Download our mobile application:
Get it on Google Play

ബാക്കു : അസർബൈജാനിൽ സ്കൂളുകളിൽ ഹിജാബ് ധരിക്കുന്നതിന് പരോക്ഷ വിലക്കേർപ്പെടുത്തിയ സർക്കാർ തീരുമാനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഹിജാബ് ധരിച്ചെത്തുന്ന വിദ്യാർഥികളെയും അധ്യാപകരെയും സ്കൂളുകൾ ക്ലാസിൽ പ്രവേശിപ്പിക്കാത്തതാണ് പ്രതിഷേധത്തിന് കാരണം. സർക്കാർ തീരുമാനത്തിനെതിരെ സമൂഹമാധ്യമങ്ങളിലും വലിയ ക്യാമ്പയിൻ നടക്കുന്നുണ്ട്. കഴിഞ്ഞ മാസമാണ് അസർബൈജാനിലെ സർക്കാർ പൊതുവിദ്യാലയങ്ങളിലെ വിദ്യാർഥികളുടെ യൂണിഫോം സംബന്ധിച്ച ചട്ടങ്ങളിൽ ഭേദഗതി വരുത്തിയത്.

മതപരമായ വസ്ത്രങ്ങൾ നിരോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ ചട്ടം സർക്കാർ കൊണ്ടുവന്നത്. അതേസമയം ഇത് വ്യക്തികളുടെ വസ്ത്രധാരണത്തിനു മേലുള്ള കടന്നുകടയറ്റമാണെന്നാണ് പ്രതിഷേധക്കാർ പറയുന്നത്. താൻ ഹിജാബ് ധരിച്ചെത്തിയതിന്റെ പേരിൽ സ്കൂളിൽ തുടരാനാകില്ലെന്ന് അധികൃതർ അറിയിച്ചതായി അസർബൈജാനിലെ അധ്യാപിക സഹ്റ ഹസനോവ പറഞ്ഞതായി അൽജസീറ റിപ്പോർട്ട് ചെയ്തു.എന്നാൽ ഹിജാബ് ധരിക്കണോ വേണ്ടയോ എന്നത് വ്യക്തിപരമായ തീരുമാനമാണെന്നും അതിൽ മറ്റുള്ളവർ ഇടപെടരുതെന്നും അവർ പ്രതികരിച്ചു.

എന്നാൽ രാജ്യത്തെ സ്കൂളുകളിൽ ഏകീകൃത വസ്ത്രധാരണ രീതി ഉറപ്പാക്കാനും മതനിരപേക്ഷതാ തത്വം പാലിക്കാനും ലക്ഷ്യമിട്ടാണ് പുതിയ ചട്ടങ്ങൾ കൊണ്ടുവന്നതെന്ന് അസർബൈജാനി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു. അധ്യാപകരുടെ ഔദ്യോഗിക വസ്ത്രധാരണ മാനദണ്ഡങ്ങൾ ഉറപ്പാക്കുന്നതിനും സ്കൂളുകളുടെ പൊതുപ്രതിച്ഛായ മെച്ചപ്പെടുത്തുന്നതിനും പുതിയ ചട്ടങ്ങൾ സഹായിക്കുമെന്നാണ് അധികൃതരുടെ വിശദീകരണം. പുതിയ നിയന്ത്രണത്തിനെതിരെ അസർബൈജാനിലെ വിവിധയിടങ്ങളിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്.

ഹിജാബ് ധരിച്ചെത്തിയ അധ്യാപകരെ സ്കൂളിൽ പ്രവേശിപ്പിക്കാതെ തിരിച്ചയക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. തുടർന്ന്, അധ്യാപകരെ കെട്ടിപ്പിടിച്ച് കരയുന്ന വിദ്യാർഥികളുടെ ദൃശ്യങ്ങളും പുറത്തുവന്നു.

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെട്ട അടൂരിലെ സംഘർഷം : കോൺ​ഗ്രസിനുളളിൽ കടുത്ത ഭിന്നത

0
പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിൽ ഉൾപ്പെട്ട അടൂരിലെ സംഘർഷവുമായി ബന്ധപ്പെട്ട വിഷയത്തിൽ കോൺ​ഗ്രസിനുള്ളിൽ...

മുഖ്യമന്ത്രിയുടെ സ്ത്രീ സുരക്ഷാ പദ്ധതി ; കഴിഞ്ഞ സർക്കാർ 10 ലക്ഷത്തോളം പേർക്ക് ആദ്യ...

0
തിരുവനന്തപുരം: സംസ്ഥാനത്തെ നിർദ്ധനരായ സ്ത്രീകൾക്ക് വലിയൊരു ആശ്വാസമായി നടപ്പിലാക്കിയ 'സ്ത്രീ സുരക്ഷാ...

സ്കൂൾ കായികമേളയിൽ മേൽക്കൂര തകർന്ന സംഭവം : ഗുരുതര വീഴ്ച സംഭവിച്ചതായി എഫ്ഐആർ

0
തൃശൂർ : തൃശൂരിൽ സംസ്ഥാന സ്കൂൾ കായികമേളയോടനുബന്ധിച്ച് നടന്ന നീന്തൽ മത്സരവേദിയുടെ...

കളമശ്ശേരി കൂട്ടബലാത്സംഗം : പ്രതികൾക്കായി ഇന്ന് കസ്റ്റഡി അപേക്ഷ നല്‍കും

0
എറണാകുളം : കളമശേരി കൂട്ടബലാത്സംഗ കേസില്‍ പ്രതികളായ ശരണ്യ, സഞ്ജു എന്നിവര്‍ക്കായി...