പത്തനംതിട്ട: ആരോഗ്യമന്ത്രിക്കെതിരെ സമരം പ്രഖ്യാപിച്ച് പത്തനംതിട്ട സർക്കാർ നഴ്സിംഗ് കോളേജിലെ വിദ്യാർത്ഥികൾ. ഇന്ത്യൻ നഴ്സിംഗ് കൗൺസിലിന്‍റെ അംഗീകാരത്തിനുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാത്തതിലാണ് പ്രതിഷേധം. ഹോസ്റ്റൽ സൗകര്യം ഉൾപ്പെടെ ഇല്ലാത്തതിനാൽ സാമ്പത്തിക ബാധ്യത വന്ന പട്ടികവർഗ്ഗ വിദ്യാർത്ഥിനി പഠനം നിർത്തിയ സാഹചര്യം വരെ കോളേജിലുണ്ടായെന്ന് രക്ഷിതാക്കൾ പറയുന്നു. തിങ്കളാഴ്ച രാവിലെ കോളേജിൽ നിന്ന് തുടങ്ങി ജനറൽ ആശുപത്രി വഴി മന്ത്രിയുടെ പത്തനംതിട്ടയിലെ ഓഫീസിലേക്കാണ് വിദ്യാർത്ഥികളുടെ പ്രതിഷേധം. പ്രതിപക്ഷ യുവജന സംഘടനകളും നഴ്സിംഗ് കോളേജ് വിഷയം ഏറ്റെടുത്ത് സമരം തുടങ്ങിയിരുന്നു. പ്രിൻസിപ്പലിന് കത്ത് നൽകി വയനാട്ടിൽ നിന്നുള്ള ഒരു വിദ്യാർത്ഥി പഠനം നിർത്തിയെന്നാണ് രക്ഷിതാക്കൾ പറയുന്നത്. സാമ്പത്തിക ബാധ്യതയാണ് കാരണം. ഇന്ത്യൻ നഴ്സിംഗ് കൗൺസിലിന്‍റെ അംഗീകാരമില്ലാത്തതിനാൽ ഇ- ഗ്രാൻ്റ് കിട്ടില്ല. സർക്കാർ കോളേജായിട്ടും ഹോസ്റ്റൽ സൗകര്യമില്ല. വലിയ തുക മുടക്കി പുറത്ത് സ്വകാര്യ ഹോസ്റ്റലുകളിൽ താമസിക്കണം. കോളേജിന് സ്വന്തമായി ബസ്സില്ല. സ്വന്തം ചെലവിൽ ആശുപത്രികളിൽ പരിശീലനത്തിന് പോകണം. ഇതെല്ലാം സാധാരണക്കാരായ വിദ്യാർത്ഥികൾക്ക് താങ്ങാനുകുന്ന ചെലവല്ല. ഐഎൻസി അംഗീകാരം കിട്ടുമെന്ന് വിശ്വസിപ്പിച്ചാണ് കഴിഞ്ഞ വർഷം ആരോഗ്യമന്ത്രിയുടെ സ്വന്തം മണ്ഡലത്തിൽ സർക്കാർ നഴ്സിംഗ് കോളേജ് പ്രവർത്തനം തുടങ്ങിയത്. ഒടുവിൽ അംഗീകാരമില്ലെന്ന കാരണം പറഞ്ഞ് ആരോഗ്യ സർവകലാശാല പരീക്ഷാ ഫലം തടഞ്ഞുവെച്ച നടപടിയും വിദ്യാര്‍ത്ഥികൾക്ക് തിരിച്ചടിയായി.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1