കണ്ണൂര്‍ : കണ്ണൂരിലെ കർഷക ആത്മഹത്യയ്ക്ക് പിന്നിൽ ലളിതമായ കാരണങ്ങളെന്ന് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. ഒരു കർഷകനും പെൻഷൻ കിട്ടാത്തത് കൊണ്ട് മരിക്കുമെന്ന് പറയാൻ കഴിയില്ലെന്നും ഇപി ജയരാജൻ പറഞ്ഞു. കാട്ടാന ശല്യത്തിൽ ആത്മഹത്യ ചെയ്യേണ്ട കാര്യമുണ്ടോ എന്നും ഇപി ജയരാജൻ ചോദിച്ചു. ആത്മഹത്യാക്കുറിപ്പുകളിലും സംശയമുണ്ട്. അന്വേഷണം ആവശ്യമാണെന്നും ഇപി ജയരാജൻ പ്രതികരിച്ചു. മലപ്പുറത്ത് പി. അബ്ദുൾ ഹമീദിനെതിരെ പോസ്റ്റർ പതിച്ചത് കോൺഗ്രസാണെന്നും ഇപി ജയരാജൻ ആരോപിച്ചു. കേരള ബാങ്ക് ഡയറക്ടർ ബോർഡ് അംഗത്വം ഏറ്റെടുത്ത ലീഗ് നിലപാട് സ്വാഗതാർഹമാണ്. ഇക്കാര്യത്തിൽ ലീഗിൽ ഒരു ഭിന്നതയുമില്ല. കോൺഗ്രസിന് മാത്രമാണ് പ്രശ്നമെന്ന് പറഞ്ഞ ഇപി ജയരാജൻ നവകേരള സദസ് ബഹിഷ്കരിച്ചാൽ നഷ്ടം യുഡിഎഫിന് മാത്രമാണെന്നും പറഞ്ഞു.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033