പൂട്ടിക്കിടക്കുന്ന തേയിലത്തോട്ടങ്ങളിലെ തൊഴിലാളികൾക്ക് ഉത്സവ ബത്തയില്ല

For full experience, Download our mobile application:
Get it on Google Play

പീരുമേട്: ഇടുക്കിയിലെ പീരുമേട് താലൂക്കിൽ വർഷങ്ങളായി അടച്ചു പൂട്ടി കിടക്കുന്ന തേയിലത്തോട്ടങ്ങളിലെ തൊഴിലാളികൾക്ക് ഇത്തവണ സംസ്ഥാന സർക്കാരിന്റെ ഉത്സവ ബത്തയില്ല. രണ്ടായിരത്തോളം തൊഴിലാളികൾക്കാണ് ഉത്സവ ബത്ത നഷ്ടമായത്. ഇതിൽ പ്രതിഷേധിച്ച് സിഐടിയുവിൻറെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ഡെപ്യൂട്ടി ലേബർ ഓഫീസറെ ഉപരോധിച്ചു. പീരുമേട്ടിലെ വാഗമൺ, ബോണാമി, ചീന്തലാർ, ലോൺട്രീ എന്നീ എസ്റ്റേറ്റുകൾ വർഷങ്ങളായി അടഞ്ഞു കിടക്കുകയാണ്. തോട്ടത്തിലെ തേയില കൊളുന്ത് നുള്ളി വിറ്റാണ് തൊഴിലാളികൾ ജീവിക്കുന്നത്. കഴിഞ്ഞ വർഷം വരെ ഓരോ തൊഴിലാളിക്കും ഓണത്തിന് രണ്ടായിരം രൂപ വീതം സർക്കാർ ധനസഹായം നൽകിയിരുന്നതാണ്.

ഇത്തവണ 1875 തൊഴിലാളികൾക്കാണ് അനുകൂല്യം ലഭിക്കേണ്ടത്. എന്നാൽ മൂന്നിൽ കൂടുതൽ വർഷമായി പൂട്ടിക്കിടക്കുന്ന തോട്ടങ്ങളിലെ തൊഴിലാളികൾക്ക് സഹായം അനുവദിക്കേണ്ടെന്ന സർക്കാർ തീരുമാനമാണ് തൊഴിലാളികൾക്ക് വിനയായത്. പുതിയ നിബന്ധന അനുസരിച്ച് മൂന്നാറിലെ എട്ടു തൊഴിലാളികൾക്ക് മാത്രമാണ് സഹായം കിട്ടുക. ഇതാണ് സക്കാരിനെതിരെ സമരം ചെയ്യാൻ സിഐടിയുവിനെ പ്രേരിപ്പിച്ചത്. അതേസമയം ധനസഹായത്തിനായി സർക്കാരിലേക്ക് പട്ടിക നൽകിയിരുന്നു എന്നാണ് തൊഴിൽ വകുപ്പിന്റെ വിശദീകരണം. പ്രതിഷേധത്തിന് ഓണം കഴിഞ്ഞു തുക അനുവദിക്കാമെന്ന് ധനമന്ത്രിയിൽ നിന്നു ഉറപ്പ് ലഭിച്ചതായി ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ടി.ബിനു പറഞ്ഞു. ഇതിൻറെ അടിസ്ഥാനത്തിൽ ഇന്നെ അഞ്ചുമണിയോടെ സമരം അവസാനിപ്പിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സജിത് മുട്ടപ്പലത്തെ അറസ്റ്റ് ചെയ്താൽ പ്രതിഷേധിക്കുമെന്ന് യൂത്ത് കോൺ​ഗ്രസ്

0
തിരുവനന്തപുരം: എംഎൽഎ രമ്യാ ഹരിദാസ് നൽകിയ പരാതിയിൽ സജിത് മുട്ടപ്പലത്തെ അറസ്റ്റ്...

മലപ്പുറം വെളിമുക്കില്‍ കാര്‍ ഡിവൈഡറിലിടിച്ച് മറിഞ്ഞ് അപകടം ; പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്നുവയസുകാരി മരിച്ചു

0
മലപ്പുറം: ദേശീയപാതയില്‍ കാര്‍ ഡിവൈഡറില്‍ ഇടിച്ചു മറിഞ്ഞുണ്ടായ അപകടത്തിൽ സാരമായി...

മല്ലികാർജുൻ ഖാർഗെയ്ക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

0
തിരുവനന്തപുരം: കേരള സർവകലാശാലയിലെ എസ്എഫ്ഐ പ്രതിഷേധത്തിനു നേരെ പോലീസ് നടത്തിയ അതിക്രമത്തിലും...

കെഎസ്ആര്‍ടിസി ബസില്‍ വെച്ച് യുവതിയോട് അപമര്യദയായി പെരുമാറിയ സംഭവത്തില്‍ പ്രതി കസ്റ്റഡിയില്‍

0
മലപ്പുറം: കെഎസ്ആര്‍ടിസി ബസില്‍ വെച്ച് യുവതിയോട് അപമര്യദയായി പെരുമാറിയ സംഭവത്തില്‍ പ്രതി...