രാഹുല്‍ ഗാന്ധിയുടെ പ്രചാരണത്തിന് ഒരു പതാകയും ഉപയോഗിക്കില്ല ; എം എം ഹസ്സന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: വയനാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ പ്രചാരണത്തിന് ഒരു പതാകയും ഉപയോഗിക്കില്ലെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്‍. ചിഹ്നം മാത്രം ഉപയോഗിക്കാനാണ് കോണ്‍ഗ്രസ് തീരുമാനമെന്നും എം എം ഹസ്സന്‍ പറഞ്ഞു. തീരുമാനത്തിലേക്ക് എത്തിയ സാഹചര്യം മാധ്യമങ്ങള്‍ക്ക് മുന്നില്‍ വിശദീകരിക്കാന്‍ കഴിയില്ല. മറ്റ് മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് ഇഷ്ടമുള്ള പതാകകള്‍ ഉപയോഗിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. നാല് വോട്ടിന് വേണ്ടിയാണ് പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥി കൂടിയായ അനില്‍ ആന്റണി പിതാവ് എ കെ ആന്റണിയെ തള്ളിപ്പറഞ്ഞതെന്നും എം എം ഹസ്സന്‍ വിമര്‍ശിച്ചു. ആന്റണിയുടെ രക്തത്തില്‍ ജനിച്ച മകനാണ് ആന്റണിയെ കാലഹരണപ്പെട്ട നേതാവെന്ന് പറഞ്ഞത്. എക്‌സ്പയറി ഡെയിറ്റ് കഴിഞ്ഞാല്‍ മരുന്ന് കളയുന്നത് പോലെയാണ് അനില്‍ ആന്റണിയുടെ സ്വഭാവം. മുപ്പത് വെള്ളിക്കാശിന് ക്രിസ്തുവിനെ ഒറ്റിക്കൊടുത്ത യൂദാസിനേപ്പോലെയാണ് അനില്‍ ആന്റണി.

ശബരിമല ശാസ്താവിന്റെ കര്‍മ്മഭൂമിയില്‍ വച്ചാണ് അനില്‍ ആന്റണി പരാമര്‍ശം നടത്തിയത്. എത്ര വോട്ട് കിട്ടിയാലും അനില്‍ ആന്റണി പത്തനംതിട്ടയില്‍ ജയിക്കാന്‍ പോകുന്നില്ല. അനില്‍ ആന്റണി പത്തനംതിട്ടയില്‍ ജയിക്കണമെങ്കില്‍ കാക്ക മലന്ന് പറക്കണം. കെട്ടി വച്ച പണം പോലും അനില്‍ ആന്റണിക്ക് കിട്ടില്ലെന്നും എം എം ഹസ്സന്‍ വിമർശിച്ചു. വയനാട്ടില്‍ കെ സുരേന്ദ്രന്‍ ജയിക്കില്ല. അതിനാല്‍ സുല്‍ത്താന്‍ ബത്തേരിയുടെ പേര് മാറ്റാനും പോകുന്നില്ല. ഇവിഎമ്മില്‍ കൃത്രിമം കാണിച്ചാലും ബിജെപി ജയിക്കാന്‍ പോകുന്നില്ല. ഇവിഎമ്മിലല്ല ജനങ്ങളിലാണ് കോണ്‍ഗ്രസിന് വിശ്വാസമെന്നും എം എം ഹസ്സന്‍ പറഞ്ഞു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചൊക്ലിയിൽ നിന്ന് കാണാതായ 17-കാരൻ മൈസൂരുവിൽ എത്തിയില്ലെന്നു സ്ഥിരീകരണം

0
കണ്ണൂർ: ചൊക്ലിയിൽ നിന്ന് കാണാതായ 17കാരൻ ശിവസൂര്യക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കി...

ഉത്തരാഖണ്ഡിൽ മണ്ണിടിച്ചിലിനെ തുടർന്ന് തുരങ്കം തകർന്നുണ്ടായ ദുരന്തം; കാണാതായ മൂന്ന് തൊഴിലാളികളുടെയും മൃതദേഹങ്ങൾ കണ്ടെത്തി

0
ഡെറാഡൂൺ: ഉത്തരാഖണ്ഡ് ചമോലിയില്‍ മണ്ണിടിച്ചിലില്‍ തുരങ്കം തകര്‍ന്നുവീണ സംഭവത്തില്‍ കാണാതായ മൂന്ന്...

നിക്ഷേപകരുമായി വി ഡി സതീശൻ കൂടിക്കാഴ്ച നടത്തി

0
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തെ കയറ്റുമതി - ഇറക്കുമതി പ്രവർത്തനങ്ങളുടെ...

പാറ്റകളല്ലാത്തവർ പ്രതികരിക്കൂ എന്ന് വി.സി മോഹനൻ കുന്നുമ്മൽ; പ്രതികരിക്കാതെ വിദ്യാര്‍ഥികള്‍

0
തിരുവനന്തപുരം: പാറ്റകളല്ലാത്തവര്‍ ശബ്ദം ഉയര്‍ത്തണമെന്ന കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹനന്‍...