ലോട്ടറി ടിക്കറ്റുകളുടെ വില കൂട്ടേണ്ടതില്ല ; തീരുമാനവുമായി സര്‍ക്കാര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: സംസ്ഥാനത്ത് ലോട്ടറി ടിക്കറ്റുകളുടെ വില തത്കാലം കൂട്ടേണ്ടതില്ലെന്ന് തീരുമാനിച്ച് സംസ്ഥാന സര്‍ക്കാര്‍. നിലവില്‍ സംസ്ഥാനത്ത് ആറ് ദിവസങ്ങളിലായി നറുക്കെടുപ്പ് നടത്തുന്ന ലോട്ടറി ടിക്കറ്റുകള്‍ക്ക് വില 40 രൂപ വീതവും ഫിഫ്റ്റി ഫിഫ്റ്റി ലോട്ടറിക്ക് 50 രൂപയുമാണ് ടിക്കറ്റ് വില. ലോട്ടറി ടിക്കറ്റുകളുടെ വില ഏകീകരിക്കുന്നതിന്റെ ഭാഗമായി എല്ലാ ടിക്കറ്റിനും 50 രൂപ ആക്കി ഉയര്‍ത്താനായിരുന്നു ആലോചന. എന്നാല്‍ ലോട്ടറി ഏജന്റുമാരുടെ എതിര്‍പ്പ് കണക്കിലെടുത്താണ് തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്നോക്കം പോയത്.മുമ്പ് 30 രൂപയായിരുന്ന ടിക്കറ്റ് വിലയാണ് 40 ആക്കി ഉയര്‍ത്തിയത്. ഈ നടപടിക്ക് പിന്നാലെ സംസ്ഥാനത്ത് ടിക്കറ്റ് വില്‍പ്പനയില്‍ കാര്യമായ കുറവ് സംഭിച്ചിരുന്നു. കുറച്ച് കാലത്തിന് ശേഷമാണ് 40 രൂപ മുടക്കി ടിക്കറ്റ് എടുക്കാന്‍ കൂടുതല്‍ ആളുകള്‍ തയ്യാറായത്. 40 രൂപയാക്കി ഉയര്‍ത്തിയപ്പോള്‍ ആളുകള്‍ പിന്‍മാറിയതിനെ തുടര്‍ന്നുണ്ടായ നഷ്ടത്തില്‍ നിന്ന് കരകയറുന്നതേയുള്ളൂവെന്നും 50 രൂപയാക്കി ഉയര്‍ത്തിയാല്‍ അത് വില്‍പ്പനയെ ബാധിക്കുമെന്നും ഏജന്റുമാര്‍ ചൂണ്ടിക്കാണിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...