Monday, April 21, 2025 1:37 pm

ടൗൺഷിപ്പിനായി ഭൂമി ഏറ്റെടുക്കുന്നതിൽ ഇടപെടാനില്ല : സുപ്രീംകോടതി

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: വയനാട്ടിൽ ഉരുൾപൊട്ടൽ ദുരന്തമുണ്ടായ മുണ്ടക്കൈ- ചൂരൽമല മേഖലയുടെ പുനരധിവാസത്തിനായി എൽസ്റ്റൺ എസ്റ്റേറ്റിന്റെ ഭൂമി സർക്കാർ ഏറ്റെടുത്ത നടപടിയിൽ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി. ഭൂമി ഏറ്റെടുക്കലിനെതിരെ എൽസ്റ്റൺ എസ്റ്റേറ്റ് ഉടമകൾ നൽകിയ ഹർജി തള്ളിക്കൊണ്ടാണിത്. ആവശ്യം ഹർജിക്കാർ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനു മുന്നിൽ ഉന്നയിക്കാൻ കോടതി നിർദേശിച്ചു. അർഹിക്കുന്ന നഷ്ടപരിഹാരം നൽകാതെയുള്ള നിയമവിരുദ്ധ ഭൂമി ഏറ്റെടുക്കലാണ് സർക്കാരിന്റേതെന്ന് ഉൾപ്പെടെ വാദമാണ് എൽസ്റ്റൺ ഉടമകൾ കോടതിയിൽ ഉന്നയിച്ചത്. ഇത് സംബന്ധിച്ച വിവിധ വിഷയങ്ങൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ പരിഗണനയിലാണെന്നതും കോടതി പരിഗണിച്ചു. പൊതുതാൽപര്യമുള്ള വിഷയമാണെന്നതും കണക്കിലെടുത്തു. ഫലത്തിൽ ഭൂമിയേറ്റെടുക്കൽ നടപടിയുമായി സർക്കാരിനു മുന്നോട്ടുപോകാം.

ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തിൽ എൽസ്റ്റൺ എസ്റ്റേറ്റിന്റെ 78.73 ഹെക്ടർ ഭൂമിയിലാണ് സർക്കാർ ടൗൺഷിപ് നിർമാണം തുടങ്ങിയത്. ഹൈക്കോടതിയുടെ ഉത്തരവ് അനുസരിച്ച് പുതുക്കിയ ന്യായവില പ്രകാരമുള്ള അധിക നഷ്ടപരിഹാരമായ 17.77 കോടി രൂപ കോടതിയിൽ കെട്ടിവച്ചാണ് എൽസ്റ്റൺ എസ്റ്റേറ്റിൽ നിർമ്മിക്കുന്ന മാതൃകാ ടൗൺഷിപ്പിനുള്ള ഭൂമി സർക്കാർ ഏറ്റെടുത്തത്.മുൻ ഉത്തരവിന്റെ അടിസ്ഥാനത്തിൽ 26 കോടി രൂപ ഹൈക്കോടതി റജിസ്റ്റർ ജനറലിന്റെ അക്കൗണ്ടിൽ മുൻപ് കെട്ടിവച്ചിട്ടുണ്ടായിരുന്നു. ഇത് കൂടാതെയാണ് അധികതുക കെട്ടിവച്ച് ഭൂമി ഏറ്റെടുത്തത്. ഭൂമിക്ക് സർക്കാർ നിശ്ചയിച്ച വില വളരെ കുറവാണെന്നാണ് എൽസ്റ്റൺ എസ്റ്റേറ്റ് ഉടമകുളുടെ വാദം. 1063 കോടി രൂപ നഷ്ടപരിഹാരം ലഭിക്കണമെന്നാണ് എൽസ്റ്റൺ ആവശ്യപ്പെടുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആര്‍എസ്എസില്‍ നിന്ന് ആരെങ്കിലും രാജ്യത്തിനായി ജീവന്‍ വെടിഞ്ഞിട്ടുണ്ടോ ; ഭരണപക്ഷത്തിനെതിരെ ആഞ്ഞടിച്ച് മല്ലികാര്‍ജുന്‍ ഖാര്‍ഗെ

0
പട്ന: നാഷനല്‍ ഹെറാള്‍ഡ് കേസില്‍ ബിജെപിക്കും ആര്‍എസ്എസിനുമെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍...

ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർക്കെതിരെ കോടതിയലക്ഷ്യ കേസെടുക്കണമെന്നാവശ്യപ്പെട്ട് അഭിഭാഷകൻ

0
ന്യൂഡൽഹി: സുപ്രീംകോടതിക്കെതിരെ കടന്നാക്രമണം നടത്തിയ ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർക്കെതിരെ കോടതിയലക്ഷ്യ കേസെടുക്കാൻ...

പാചക വാതക സിലിണ്ടർ ചോർന്ന് തീ പിടിച്ചു

0
തിരുവനന്തപുരം : വിഴിഞ്ഞത്ത് പാചക വാതക സിലിണ്ടർ ചോർന്ന് തീ പിടിച്ചു....