നോയിഡ: ലുങ്കിയുടുത്തും നൈറ്റി ധരിച്ചും ഫ്‌ലാറ്റിനു പുറത്തിറങ്ങരുതെന്ന് അപ്പാര്‍ട്ട്‌മെന്റ് ഉടമകള്‍. താമസക്കാര്‍ക്ക് വിചിത്രമായ ഡ്രേസ് കോഡുമായി രംഗത്ത് എത്തിയത് നോയിഡയിലെ അപ്പാര്‍ട്ട്‌മെന്റ് ഉടമകളാണ്. ഗ്രേറ്റര്‍ നോയിഡയിസെ സെക്ടര്‍ ഫി 2വിലെ റെസിഡന്റ് വെല്‍ഫെയര്‍ അസോസിയേഷനാണ് പുതിയ നിര്‍ദേശവുമായി എത്തിയത്.
ജൂണ്‍ 10ന് ഹിമസാഗര്‍ അപ്പാര്‍ട്ട്‌മെന്റിലെ താമസക്കാര്‍ക്കായിട്ടാണ് സര്‍ക്കുലര്‍ പുറത്തിറക്കിയത്. ‘സമാജത്തിന്റെ പരിസരത്ത് നടക്കാനുള്ള ഡ്രസ് കോഡ്’ എന്ന തലക്കെട്ടിലുള്ള നോട്ടീസ് നല്‍കിയത്.”നിങ്ങള്‍ പുറത്തിറങ്ങുമ്പോള്‍ നിങ്ങളുടെ പെരുമാറ്റത്തിലും വസ്ത്രധാരണത്തിലും നിങ്ങള്‍ പ്രത്യേക ശ്രദ്ധ ചെലുത്തണം. അങ്ങനെ ആര്‍ക്കും നിങ്ങളെ ചോദ്യം ചെയ്യാന്‍ അവസരമുണ്ടാക്കരുത്. അതിനാല്‍ വീട്ടില്‍ ധരിക്കുന്ന ലുങ്കിയും നൈറ്റിയും ധരിച്ച് ചുറ്റിക്കറങ്ങരുതെന്ന്” സര്‍ക്കുലറില്‍ പറയുന്നു.