വിജയവാഡ : മദ്യം വാങ്ങാന്‍ പണമില്ലാത്തതിനെ തുടര്‍ന്ന് ആഫ്റ്റര്‍ ഷേവ് ലോഷന്‍ കുടിച്ച ബാര്‍ബര്‍ ഷോപ്പ് ജീവനക്കാരന്‍ മരിച്ചു. നാല്‍പ്പതുകാരനായ ലക്ഷ്മണനാണ് മരിച്ചത്. വിജയവാഡയിലാണ് സംഭവം.
വിജയവാഡയിലെ സായ് റാം തീയേറ്ററിന് സമീപത്തുള്ള സലൂണ്‍ ഷോപ്പിലെ ജീവനക്കാരനാണ് ലക്ഷ്മണന്‍. മദ്യം വാങ്ങാന്‍ പണം ഇല്ലാത്തതിനെ തുടര്‍ന്ന് ആഫ്റ്റര്‍ ലോഷന്‍ വെള്ളത്തില്‍ കലര്‍ത്തി ഉപയോഗിക്കുകയായിരുന്നു. കടയില്‍ നിന്ന് തന്നെയായിരുന്നു മദ്യത്തിന് പകരം ആഫ്റ്റര്‍ ഷേവ് ലോഷന്‍ കുടിച്ചത്. കുറച്ച് നേരത്തിന് ശേഷം കടയുടമ ലക്ഷ്മണനെ ബോധംകെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം മരിച്ചു.