തിരുവനന്തപുരം; സംസ്ഥാനത്ത് മയക്കുമരുന്ന് കേസുകളിലെ പ്രതികൾക്ക് ഇനി മുതൽ പരോളില്ല. സർക്കാർ ജയിൽ ചട്ടങ്ങളിൽ ഭേദഗതി വരുത്തി. അടിയന്തര പരോളും അനുവദിക്കില്ല. മയക്കുമരുന്ന് വിൽപ്പന വർദ്ധിച്ചത് ചൂണ്ടിക്കാണിച്ചാണ് സർക്കാർ വിജ്ഞാപനം. സ്‌കൂൾ കുട്ടികളിലും മുതിർന്നവരിലും മയക്കുമരുന്ന് ഉപയോഗവും വിതരണവും ക്രമാതീതമായി വർദ്ധിച്ചു. ഇത്തരം കുറ്റകൃത്യങ്ങൾ അനിയന്ത്രിതമായി വർദ്ധിക്കുന്ന സാഹചര്യത്തിൽ നിലവിലുള്ള ശിക്ഷാ നടപടികൾ പര്യാപ്തമല്ല. മയക്കുമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങൾക്ക് ശിക്ഷ അനുഭവിക്കുന്നവർക്ക് പരോൾ അനുവദിച്ചാൽ, ശിക്ഷിക്കപ്പെട്ടവർ വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതിനും കുറ്റകൃത്യത്തിന്റെ ഗൗരവം ലഘൂകരിക്കുന്നതിനും കേസുകൾ വർദ്ധിക്കുന്നതും ഇടയാക്കും. മാത്രമല്ല ഇത് വരും തലമുറകൾക്ക് ദോഷം ചെയ്യും. ആയതിനാൽ ഇത്തരം തടവുകാരെ ശിക്ഷാ കാലയളവ് അവസാനിക്കും വരെ സമൂഹത്തിൽ നിന്നും മാറ്റിനിർത്തുന്നതിനായി 2014ലെ കേരള പ്രിസണുകളും സംശുദ്ധീകരണ സന്മാർഗീകരണ സേവനങ്ങളും ചട്ടങ്ങൾ ഭേദഗതിചെയ്ത് ഇത്തരം തടവുകാർക്ക് അനുവദിച്ചിട്ടുള്ള പരോൾ നിർത്തലാക്കുന്നതിന് വ്യവസ്ഥ ഉൾപ്പെടുത്തുന്നതിന് സർക്കാർ തീരുമാനിച്ചതായി വിജ്ഞാപനത്തിൽ പറയുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033