ഇനി ക്യൂ നിൽക്കേണ്ട ; ഈ അഞ്ച് ആപ്പുകളിലൂടെ കൊച്ചി മെട്രോ ടിക്കറ്റെടുക്കാം

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ഇനി കൊച്ചി മെട്രോയിൽ കയറാൻ ടിക്കറ്റെടുക്കാൻ ക്യൂ നിന്ന് കഷ്ടപ്പെടേണ്ട. ഒന്നല്ല നിരവധി ആപ്പുകളിൽ നിന്ന് ടിക്കറ്റ് ഓണ്‍ലൈനായി എടുക്കാനുള്ള സംവിധാനം ഒരുക്കിയിരിക്കുകയാണ് കൊച്ചി മെട്രോ. പേടിഎം, ഫോണ്‍പേ, നമ്മ യാത്രി, റെഡ് ബസ്, റാപ്പിഡോ എന്നീ ആപ്പുകളിലൂടെ ടിക്കറ്റെടുക്കാം. ഓപ്പണ്‍ നെറ്റ്‍വർക്ക് ഫോർ ഡിജിറ്റൽ കൊമേഴ്സുമായി (ഒഎൻഡിസി) ചേർന്നാണ് ഈ സൗകര്യമൊരുക്കിയത്. ഓണ്‍ലൈനായി എടുക്കുന്ന ടിക്കറ്റുകളുടെ പ്രിന്‍റ് ഔട്ട് ആവശ്യമില്ല. മെട്രോ സ്റ്റേഷനിലെ എൻട്രൻസിൽ സ്കാൻ ചെയ്ത് അകത്തും പുറത്തും പ്രവേശിക്കാം.

നേരത്തെ ചെന്നൈ മെട്രോ ഒഎൻഡിസിയുമായി ചേർന്ന് ഇത്തരത്തിൽ ആപ്പിലൂടെ ടിക്കറ്റ് എടുക്കാൻ സംവിധാനം ഒരുക്കിയിരുന്നു. ഒരു യാത്രയ്ക്കുള്ള ടിക്കറ്റോ മടക്ക യാത്രയും കൂടിയോ ഇത്തരത്തിൽ ഓണ്‍ലൈനായി എടുക്കാം. ഓണ്‍ലൈൻ ടിക്കറ്റിന് ബുക്കിങ് ചാർജ് ഈടാക്കില്ലെന്നും മെട്രോ അറിയിച്ചു. നേരത്തെ വാട്സ് ആപ്പ് ടിക്കറ്റ് ബുക്കിങ് മെട്രോ കൊണ്ടുവന്നിരുന്നു. ഊബർ വഴിയും ഈസ് മൈ ട്രിപ്പ് വഴിയും മെട്രോ ടിക്കറ്റ് എടുക്കാനുള്ള സംവിധാനം വൈകാതെയുണ്ടാകും. മെട്രോ യാത്രക്കാരുടെ എണ്ണം കൂടുന്ന സാഹചര്യത്തിൽ ടിക്കറ്റ് കൗണ്ടറുകളിലെ തിരക്ക് കുറയ്ക്കാനാണ് ഓണ്‍ലൈൻ സംവിധാനം ഏർപ്പെടുത്തുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പന്തീരാങ്കാവ് ടോൾ പ്ലാസയിലൂടെ കടന്നുപോകാത്ത വാഹനങ്ങളുടെ ഫാസ്റ്റ്ടാഗിൽ നിന്ന് പണം ഈടാക്കിയതായി പരാതി

0
കോഴിക്കോട്: പന്തീരാങ്കാവ് ടോൾ പ്ലാസയിലൂടെ കടന്നുപോകാത്ത വാഹനങ്ങളുടെ ഫാസ്റ്റ്ടാഗിൽ നിന്ന് പണം...

അശ്ലീല ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ്‌ ചെയ്തു ; യൂട്യൂബർ തൊപ്പിക്കെതിരെ കേസെടുത്ത് പോലീസ്

0
കൊച്ചി: അശ്ലീല ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പോസ്റ്റ്‌ ചെയ്ത സംഭവത്തിൽ യൂട്യൂബർ തൊപ്പിക്കെതിരെ കേസെടുത്ത്...

അമ്മയിൽ നടക്കുന്നത് നീതി നിഷേധമെന്ന് ട്രഷറർ ഉണ്ണിശിവപാൽ ; ജനറൽ ബോഡി ഇന്ന് ചേരാനിരിക്കെ...

0
കൊച്ചി: അമ്മ ജനറൽ ബോഡി ഇന്ന് ചേരാനിരിക്കെ സംഘടനക്കെതിരെ രൂക്ഷ വിമർശനവുമായി ട്രഷറർ...

കേന്ദ്ര മന്ത്രി രാജിവെക്കാതെ പിറകോട്ടില്ല ; പ്രതിഷേധം തുടരാൻ ഉറച്ച് സിജെപി

0
ദില്ലി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ജന്തർമന്തറിൽ രാത്രി മുഴുവൻ പ്രതിഷേധം...