ഡൽഹി: ബഹിരാകാശ മേഖലയിൽ പുത്തൻ കുതിപ്പിനായി ഇന്ത്യയും ഓസ്ട്രേലിയയും കൈകോർക്കുന്നു. വാണിജ്യ തലത്തിൽ ഉപഗ്രഹങ്ങൾ വിക്ഷേപിക്കാനായി 18 ദശലക്ഷം ഡോളറിന്റെ കരാർ. ഇസ്രോയുടെ വാണിജ്യ വിഭാഗമായ ന്യൂ സ്പേസ് ഇന്ത്യ ലിമിറ്റഡുമായാണ് കരാർ ഒപ്പുവച്ചിരിക്കുന്നത്.
ഓസ്ട്രേലിയൻ സ്ഥാപനമായ സ്പേസ് മെഷീൻസ് കമ്പനി നിർമിച്ച ‘ഒപ്റ്റിമസ്’ എന്ന് വർക്ക്ഷോപ്പ് ഉപഗ്രഹം ഇന്ത്യയുടെ ചെറു വിക്ഷേപണ വാഹനമായ എസ്എസ്എൽവിയുടെ സഹായത്തോടെ 2026-ൽ വിക്ഷേപിക്കും. ബഹിരാകാശ സാങ്കേതികവിദ്യ, ഗവേഷണം തുടങ്ങിയ മേഖലകളിൽ ഇരു രാജ്യങ്ങളും തമ്മിൽ സഹകരണം മെച്ചപ്പെടുത്തുന്ന ‘സ്പേസ് മൈത്രി’ ദൗത്യത്തിന്റെ ഭാഗമായാണ് കരാർ. ഓസ്ട്രേലിയയുടെ ഏറ്റവും വലിയ ഉപഗ്രഹമാണ് 460 കിലോഗ്രാം ഭാരം വരുന്ന ഒപ്റ്റിമസ്. ഇതാണ് ഇന്ത്യയുടെ ഏറ്റവും ചെറിയ വിക്ഷേപണ വാഹനത്തിന്റെ ചിറകേറി കുതിക്കുക. ബഹിരാകാശത്ത് മറ്റ് ഉപഗ്രഹങ്ങളുടെ തകരാർ കണ്ടെത്താൻ ഒപ്റ്റിമസിന് സാധിക്കും.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.