Friday, May 9, 2025 7:21 pm

തിരഞ്ഞെടുപ്പിന് മുമ്പ് അനക്കമില്ല, പോളിംഗ് കഴിയുന്നത് മുതൽ ഇന്ധനവില വർദ്ധിപ്പിക്കാൻ തുടങ്ങും : അഡ്വ: ജോസഫ് ജോൺ

For full experience, Download our mobile application:
Get it on Google Play

മുട്ടം : തിരഞ്ഞെടുപ്പിന് മുമ്പ് അനക്കമില്ല. പോളിംഗ് കഴിയുന്നത് മുതൽ ഇന്ധനവില വർദ്ധിപ്പിക്കാൻ തുടങ്ങും. നമ്മുടെ രാജ്യത്തെ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് കഴിയുന്നവരെ നോക്കി നിൽക്കും. അത് കഴിഞ്ഞ് എക്സിറ്റ് പോളിന്‍റെ റിസൾട്ട് വരുമ്പോൾ തന്നെ പാചകവാതകത്തിന്‍റെ വില അതികഠിനമായി വർദ്ധിപ്പിക്കുന്നു. ഒരുവിധത്തിലും ജീവിക്കാൻ സമ്മതിക്കാതെ ജീവിതം മുന്നോട്ടു തള്ളിനീക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.

ഈ ജനദ്രോഗ നടപടി കേന്ദ്ര സംസ്ഥാന ഗവൺമെന്റുകൾ അവസാനിപ്പിക്കണമെന്ന് മണ്ഡലം പ്രസിഡന്റ് കെ ടി അഗസ്റ്റിൻ കള്ളികാട്ടിന്‍റെ അധ്യഷതയിൽ നടന്ന തുടങ്ങനാട് പോസ്റ്റ് ഓഫീസ് ധർണ്ണ ഉദ്ഘാടനം ചെയ്തുകൊണ്ട് കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം അഡ്വ: ജോസഫ് ജോൺ പറഞ്ഞു. പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം കെ എ പരീത് കാനാപ്പുറം മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം ജനറൽ സെക്രട്ടറി ജോസഫ് തൊട്ടിത്താഴം സ്വാഗതം പറഞ്ഞു.

സി എച്ച് ഇബ്രാഹിംകുട്ടി,ദേവസ്യാച്ചൻ ആരനോലിക്കൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഗ്ലോറി പൗലോസ്, മുട്ടം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മാത്യു പാലം പറമ്പിൽ, വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷെർലി അഗസ്റ്റിൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മേഴ്സി ദേവസ്യ ആരനോലിക്കൽ എന്നിവർ പ്രസംഗിച്ചു. ടോമി കാടൻകാവിൽ, സണ്ണി ആരനോലിക്കൽ, ജോർജ് മുഞ്ഞനാട്ട്, ജോയി കണ്ടത്തിൽ, ബാബു പനയപ്പറമ്പിൽ, തോമസ് തുരുത്തേൽ, മാത്യു തീക്കുഴിവേലിൽ, ജോസഫ് പാമ്പാറയിൽ, യൂത്ത് ഫ്രണ്ട് ഇടുക്കി ജില്ലാ സെക്രട്ടറി രഞ്ജിത്ത് മനപ്പുറത്ത്, ബിൻസ് വട്ടപ്പലം എന്നിവർ പ്രതിഷേധ മാർച്ചിന് നേതൃത്വം കൊടുത്തു. യൂത്ത് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി അംഗം ജോബി തീക്കുഴിവേലിൽ കൃതജ്ഞത പറഞ്ഞു.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ദില്ലി വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള 138 വിമാന സർവീസുകൾ റദ്ദാക്കി

0
ദില്ലി: ദില്ലി വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള 138 വിമാന സർവീസുകൾ വിവിധ വിമാനക്കമ്പനികൾ...

വീട്ടില്‍ നടന്ന പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ആരോഗ്യവകുപ്പിനോട് ഹൈക്കോടതി റിപ്പോർട്ട് ആവശ്യപ്പെട്ടു

0
കൊച്ചി : വീട്ടില്‍ നടന്ന പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ ആരോഗ്യ...

ആരോഗ്യനില ഗുരുതരമാണെന്ന വ്യാജവാർത്തക്കെതിരെ വിമർശനവുമായി നടൻ ഹരീഷ് കണാരൻ

0
കോഴിക്കോട്: തന്റെ ആരോഗ്യനില ഗുരുതരമാണെന്ന വ്യാജവാർത്തക്കെതിരെ വിമർശനവുമായി നടൻ ഹരീഷ് കണാരൻ....

മുരിങ്ങമംഗലം വട്ടമണ്‍ റോഡില്‍ ഗതാഗത നിയന്ത്രണം

0
പത്തനംതിട്ട : മുരിങ്ങമംഗലം വട്ടമണ്‍ റോഡില്‍ മഞ്ഞകടമ്പ് - ആനകുത്തി ജംഗ്ഷനുകള്‍ക്കിടയില്‍...