ഫാസ്റ്റ് ടാഗ് ഇല്ലെങ്കിൽ ഇനിമുതൽ ഇരട്ടി ചാർജ് കൊടുക്കേണ്ടതില്ല…

For full experience, Download our mobile application:
Get it on Google Play

ഡിജിറ്റൽ പേയ്‌മെന്റുകൾ പ്രോത്സാഹിപ്പിക്കാനും FASTag ഇല്ലാത്ത ഉപഭോക്താക്കൾക്ക് ദേശീയ പാതകളിലെ ടോൾ പ്ലാസകളിലെ CASH ഇടപാടുകൾ ഒഴിവാക്കാനും ലക്ഷ്യമിട്ട് ഭാരത സർക്കാർ ദേശീയ പാത ഫീസ് (നിരക്ക് നിർണ്ണയവും പിരിവും) ചട്ടങ്ങൾ 2008 ഭേദഗതി ചെയ്തിട്ടുണ്ട്. പുതിയ ചട്ടപ്രകാരം സാധുവായും പ്രവർത്തനക്ഷമവുമായ FASTag ഇല്ലാതെ ടോൾ പ്ലാസയിൽ പ്രവേശിക്കുന്ന വാഹനങ്ങൾ പണം (കാഷ്) ഉപയോഗിച്ച് ഫീസ് അടച്ചാൽ ബാധകമായ ഉപഭോക്തൃ ഫീസിന്റെ ഇരട്ട തുക ഈടാക്കുന്നതായിരിക്കും. എന്നാൽ അത്തരത്തിലുള്ള ഉപഭോക്താക്കൾ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (UPI) വഴി ഫീസ് അടയ്ക്കുകയാണെങ്കിൽ ആ വാഹന വിഭാഗത്തിന് ബാധകമായ ഫീസിന്റെ 1.25 മടങ്ങ് മാത്രമേ ഈടാക്കുകയുള്ളു. ഉദാഹരണത്തിന് ഒരു വാഹനം സാധുവായ FASTag ഉപയോഗിച്ച് ₹100 ഫീസ് അടയ്ക്കേണ്ടതുണ്ടെങ്കിൽ അത് പണം നൽകി അടച്ചാൽ ₹200യും UPI വഴി അടച്ചാൽ ₹125യും ആയിരിക്കും.

ഈ ഭേദഗതി, ഫീസ് പിരിവ് സംവിധാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും ടോൾ പിരിവിൽ സുതാര്യത വർധിപ്പിക്കുന്നതിനും ദേശീയ പാത യാത്രക്കാരുടെ യാത്ര സൗകര്യം മെച്ചപ്പെടുത്തുന്നതിനുമാണ് ലക്ഷ്യമിടുന്നത്. ഈ വിജ്ഞാപനം 2025 നവംബർ 15 മുതൽ പ്രാബല്യത്തിൽ വന്നിട്ടുണ്ട്. ദേശീയ പാത ഫീസ് (നിരക്ക് നിർണ്ണയവും പിരിവും) ചട്ടങ്ങൾ, 2008 ലേക്കുള്ള ഈ പുതിയ ഭേദഗതിക്ക് ശേഷം ഫാസ്റ്റാഗ് ഇല്ലാത്ത ഡിജിറ്റൽ പേയ്‌മെന്റുകൾ നടത്തുന്ന ആളുകളിൽ നിന്നും ഇരട്ടി തുക വസൂലാക്കിയാൽ ടോൾ പ്ലാസ അധികൃതർ ഉപഭോക്ത നിയമപ്രകാരം നഷ്ടപരിഹാരം യാത്രക്കാരന് നൽകേണ്ടിവരും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...