Tuesday, July 8, 2025 7:20 pm

മലപ്പുറത്തെ എംപോക്‌സ് ഭീതിയില്‍ ആശങ്ക വേണ്ട ; സമ്പര്‍ക്കം കുറവ്, യുവാവിന്റെ പരിശോധനാ ഫലം നാളെ ലഭിക്കും

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മലപ്പുറത്തെ എംപോക്‌സ് ഭിതിയില്‍ ആശങ്ക വേണ്ടെന്നും മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നതായും ആരോഗ്യമന്ത്രി വീണ ജോര്‍ജ്. ദുബായില്‍ നിന്ന് നാട്ടിലെത്തിയ യുവാവിനാണ് രോഗ ലക്ഷണമുള്ളത്, യുവാവ് നിലവില്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലാണ്. സംശയമുള്ളതിനാല്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നുവെന്നും മന്ത്രി പറഞ്ഞു. യുവാവിന്റെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പരിശോധന ഫലം വന്നാല്‍ ഉടന്‍ തുടര്‍ന്നുള്ള കാര്യങ്ങള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. ദുബായില്‍ നിന്നും എടവണ്ണയിലെ വീട്ടിലെത്തിയ യുവാവ് പനിയും ശരീരത്തില്‍ ചിക്കന്‍പോക്‌സിന് സമാനമായ ലക്ഷണങ്ങളും കണ്ടതിനെ തുടര്‍ന്ന് ത്വക്ക് രോഗ വിദഗ്ധനെ സമീപിക്കുകയായിരുന്നു. ഇന്നലെയാണ് യുവാവ് മഞ്ചേരി മെഡിക്കല്‍ കോളജിലെ ത്വക്ക് രോഗ വിദഗ്ധനെ സമീപിച്ചത്. പ്രാഥമിക പരിശോധനയില്‍ എംപോക്‌സിന് സമാനമായ ലക്ഷണമുള്ളതിനാല്‍ ത്വക്ക് രോഗ വിദഗ്ധന്‍ യുവാവിനെ മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തില്‍ ആക്കുകയായിരുന്നു. യുവാവിന്റെ ശ്രവം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പരിശോധനാഫലം നാളെ വൈകുന്നേരത്തോടെ ലഭിക്കും. രോഗിയുടെ ആരോഗ്യ സ്ഥിതിയില്‍ മറ്റ് പ്രശ്‌നങ്ങള്‍ ഒന്നും തന്നെയില്ലെന്നാണ് വിവരം. കഴിഞ്ഞ ആഴ്ചയാണ് ഇദ്ദേഹം നാട്ടിലെത്തിയത്. പനിയും അസ്വസ്ഥയും ഉള്ളതിനാല്‍ ബന്ധു വീടുകളിലേക്കോ സുഹൃത്തുക്കളെയോ കണ്ടില്ല. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെ പ്രാഥമിക പരിശോധനയിലും ഇത് സ്ഥിരീകരിച്ചിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ആരോഗ്യ വകുപ്പിനെതിരെ ആഞ്ഞടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ

0
കൊച്ചി: ആരോഗ്യ വകുപ്പിനെതിരെ ആഞ്ഞടിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിൽ...

സര്‍ക്കാര്‍ ആശുപത്രികള്‍ രോഗികളുടെ ശവക്കുഴി തോണ്ടുന്നു : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

0
പത്തനംതിട്ട : കേരളത്തിലെ സാധാരണക്കാരായ രോഗികള്‍ ചികിത്സകള്‍ക്കായി ആശ്രയിക്കുന്ന മെഡിക്കല്‍ കോളജുകള്‍...

വിദ്യഭ്യാസ വകുപ്പിനെതിരെ വ്യാജപ്രചരണം നടത്തുന്നതുമായി ബന്ധപ്പെട്ട് ഡി ജി പിയ്ക്ക് പരാതി നൽകി മന്ത്രി...

0
തിരുവനന്തപുരം: വിദ്യഭ്യാസ വകുപ്പിനെതിരെ സോഷ്യൽ മീഡിയ വഴി വ്യാജപ്രചരണം നടത്തുന്നതുമായി ബന്ധപ്പെട്ട്...

കോഴിക്കോട് മെഡിക്കൽ കോളജിൽ പിജി ഡോക്ടർമാരുടെ പ്രതിഷേധം

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജിൽ പിജി ഡോക്ടർമാരുടെ പ്രതിഷേധം. ജോലിഭാരം കുറക്കാൻ...