റോഡിലിറങ്ങി ഗ്രേഡ് എസ്‌ഐ വാഹന പരിശോധന നടത്തേണ്ട ; ഉത്തരവിറക്കി പോലീസ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ഗ്രേഡ് എസ്‌ഐമാര്‍ റോഡിലിറങ്ങി വാഹന പരിശോധന നടത്തേണ്ടതില്ലെന്ന് പോലീസിന്റെ ഉത്തരവ്. സ്ഥാനക്കയറ്റം വഴി എസ്ഐമാരാവുന്നവര്‍ (ഗ്രേഡ് എസ്‌ഐ) വാഹന പരിശോധന നടത്തേണ്ടതില്ലെന്നും തുടര്‍നടപടികള്‍ കൈക്കൊള്ളണമെന്നും ചൂണ്ടിക്കാട്ടി ജില്ല പോലീസ് മേധാവികള്‍ മുഖേന സബ് ഡിവിഷനല്‍ ഓഫിസര്‍മാര്‍ക്കും സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാര്‍ക്കും സംസ്ഥാന പോലീസ് മേധാവി നിര്‍ദേശം നല്‍കി. സംസ്ഥാനത്ത് കൂടുതലും വാഹനപരിശോധന നടത്തിവന്നത് ഗ്രേഡ് എസ്ഐമാരാണ്. ബൈക്കിലും മറ്റും പിഒഎസ് മെഷീനുമായി കറങ്ങിനടന്നായിരുന്നു പിഴയീടാക്കല്‍. സ്റ്റേഷനുകളില്‍ ശരാശരി 2000 മുതല്‍ 5000 രൂപവരെ പ്രതിദിന കളക്ഷനും ഇതു വഴി ലഭിച്ചിരുന്നു. പിഒഎസ് മെഷീന്‍ സ്റ്റേഷന്‍ എസ്‌ഐയുടെയോ അല്ലെങ്കില്‍ എസ്എച്ച്ഒയുടെയോ പേരിലുള്ളതാണ്. പണം ഈടാക്കാന്‍ ഇനി ഇവരുടെ സാന്നിധ്യം വേണം. അല്ലെങ്കില്‍ എസ്‌ഐ ഉള്ളിടത്തേക്ക് നിയമലംഘകരുമായി പോലീസിനു പോകേണ്ടി വരും.

1988ലെ മോട്ടോര്‍ വാഹന നിയമം 200 (1) വകുപ്പ് പ്രകാരം പോലീസില്‍ സബ് ഇന്‍സ്‌പെക്ടര്‍ക്കും അതിനു മുകളിലുള്ള ഉദ്യോഗസ്ഥര്‍ക്കുമാണ് വാഹന പരിശോധന നടത്തി പിഴ ഈടാക്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ക്ക് അധികാരമുള്ളൂ. ഈ നിയമം ഭേദഗതി ചെയ്ത് ഗ്രേഡ് എസ്.ഐമാരെ കൂടി വാഹനം പരിശോധിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പോലീസ് മേധാവി ആഭ്യന്തര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഇത് പുനഃപരിശോധിക്കാന്‍ കഴിയില്ലെന്ന് ആഭ്യന്തര വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി മറുപടിയും നല്‍കി. ഇങ്ങനെ പത്തോളം തവണയാണ് ഡിജിപി കത്ത് നല്‍കിയതും ആഭ്യന്തര വകുപ്പ് നിരസിച്ചതും. ഒടുവില്‍ നവംബര്‍ 23ന് അനുമതി നിഷേധിച്ച് ആഭ്യന്തര വകുപ്പ് ഡിജിപിക്ക് മറുപടി നല്‍കുകയായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...

യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു; സർവീസ് നാളെ രാവിലെ ആരംഭിക്കും

0
ബെം​ഗളൂരു: തിരുവനന്തപുരത്തേക്ക് സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ. ഹുബ്ബള്ളി-തിരുവനന്തപുരം സ്പെഷ്യൽ ട്രെയിനാണ്...