കോഴിക്കോട്: സഹോദരൻ മുഹമ്മദ് റിജാസ് കൺമുന്നിൽ ഷോക്കേറ്റുവീണ് മരിച്ചതിന്റെ ഞെട്ടലിൽനിന്ന് മുക്തനായിട്ടില്ല പൂവാട്ടുപറമ്പ് ആനക്കുഴിക്കര പുതിയോട്ടിൽ റാഫി. പ്ലസ്‌ടു കഴിഞ്ഞിട്ടേയുള്ളൂ റിജാസ്. തുടർന്ന് പഠിച്ച് ജോലിനേടുകയെന്ന സ്വപ്നവുമായി കഴിയുമ്പോഴാണ് അപ്രതീക്ഷിതമായി, കെ.എസ്.ഇ.ബിയുടെ അനാസ്ഥയിൽ റിജാസിന്റെ ജീവൻ പൊലിഞ്ഞത്.
അവധിക്കാലമായതിനാലാണ് ബന്ധുവിന്റെ ഹോട്ടലിൽ റിജാസ് ജോലിക്കു പോയത്. സാധാരണ രാത്രി ഏഴോടെ മടങ്ങാറുള്ളതാണ്. എന്നാൽ, കനത്തമഴയായതിനാലാണ് കിണാശ്ശേരിയിൽനിന്ന് ജോലി കഴിഞ്ഞെത്താൻ വൈകിയത്. രാത്രി ഒരുമണിയോടെ ബൈക്ക് വഴിയിലായതോടെയാണ് റോഡരികിലെ ഷെഡ്ഡിൽ കയറിയതും കൂട്ടാനെത്തിയ സഹോദരനു മുന്നിൽ ഷോക്കേറ്റുവീണതും. ഷെഡ്ഡ ലെ തൂണിൽ നിന്നാണ് ഷോക്കേറ്റത്.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.





























