Tuesday, May 13, 2025 4:40 am

വാങ്ങാന്‍ ആളില്ല, ഈ വണ്ടിക്ക് വീണ്ടും വീണ്ടും വില കുറച്ച് കമ്പനി!

For full experience, Download our mobile application:
Get it on Google Play

ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ നിസാന്‍ ഏറെ പ്രതീക്ഷയോടെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ച ഒരു എസ്‍യുവി മോഡലാണ് കിക്‌സ്. എന്നാല്‍ കിക്സിന് വിപണിയില്‍ വേണ്ടത്ര പരിഗണന ലഭിച്ചിട്ടില്ല. ബ്രാന്‍ഡിന്റെ പ്രതീക്ഷകളെല്ലാം തകര്‍ത്ത് പ്രതിമാസ വില്‍പ്പനയില്‍ വലിയ ഇടിവാണ് ഉണ്ടായത്.

പിന്നാലെ കമ്പനി അവതരിപ്പിച്ച മാഗ്നൈറ്റാണെങ്കില്‍ ബുക്കിംഗിലും വില്‍പ്പനയിലും കുതിച്ചുപായുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ കിക്‌സിന്റെ വില്‍പനയില്‍ വര്‍ധനയുണ്ടാകാന്‍ കമ്പനി എല്ലാ മാസവും വലിയ ഓഫറുകളാണ് വാഗ്ദാനം ചെയ്യുന്നത്.

ഈ മാസത്തിലും ഓഫറില്‍ കമ്പനി പിശുക്കൊന്നും കാണിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ മാസം പരമാവധി ഒരു ലക്ഷം രൂപ വരെ ആനുകൂല്യങ്ങളോടെയാണ് വാഹനം വില്‍പ്പനയ്ക്കെത്തിക്കുന്നതെന്ന് കാര്‍ ആന്‍ഡ് ബൈക്ക് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതുവരെ നിര്‍മാതാക്കള്‍ നല്‍കിയതില്‍ വെച്ച് ഏറ്റവും വലിയ ഓഫറുകളാണ് സെപ്റ്റംബര്‍ മാസത്തില്‍ ഒരുക്കിയിരിക്കുന്നതെന്നതാണ് വലിയ പ്രത്യേകത. ഉത്സവ സീസണിലെ വില്‍പ്പന വര്‍ധിപ്പിക്കുന്നതിനായി സെപ്റ്റംബര്‍ മാസത്തില്‍ കിക്‌സ് എസ്‌യുവിക്കായി നിസാന്‍ ഇന്ത്യ പ്രത്യേക ആനുകൂല്യങ്ങളാണ് അവതരിപ്പിക്കുന്നത്.

കിക്‌സ് എസ്‌യുവിയിലെ ഈ ആനുകൂല്യങ്ങള്‍ സ്റ്റോക്ക് തീരുന്നതുവരെ അല്ലെങ്കില്‍ സെപ്റ്റംബര്‍ 30 വരെ മാത്രമാകും ലഭിക്കുക. ഇതില്‍ ക്യാഷ് ബെനിഫിറ്റ്, എക്‌സ്‌ചേഞ്ച് ബോണസ്, ഓണ്‍ലൈന്‍ ബുക്കിംഗ് ബോണസ്, എല്ലാ വേരിയന്റുകളിലുമുള്ള കോര്‍പ്പറേറ്റ് ആനുകൂല്യം എന്നിവയും ഉള്‍പ്പെടുന്നു.

എസ്‌യുവിക്ക് 7.99 ശതമാനം പ്രത്യേക പലിശ വാഗ്ദാനം ചെയ്യുന്നു. ഗണേശ ചതുര്‍ത്ഥി ദിനത്തില്‍ 2 ഗ്രാം സ്വര്‍ണ്ണ നാണയം വാഹനത്തിനൊപ്പം ലഭിക്കുമെന്നും കമ്പനി അറിയിച്ചു. മഹാരാഷ്ട്ര, ഗോവ, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ മാത്രം ഉപഭോക്താക്കള്‍ക്കാണ് ഈ പ്രത്യേക ആനുകൂല്യം. ഈ ഓഫര്‍ 2021 സെപ്റ്റംബര്‍ 20 -നോ അതിനു മുമ്പോ നടത്തിയ ബുക്കിംഗുകള്‍ക്ക് മാത്രമാകും ബാധകമാകുക.

കിക്‌സിന്റെ 1.3 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ വേരിയന്റിന് പരമാവധി ഒരു ലക്ഷം രൂപ വരെ ആനുകൂല്യങ്ങള്‍ ലഭിക്കും. ഇതില്‍ 15,000 രൂപ ക്യാഷ് ആനുകൂല്യവും 70,000 രൂപ എക്‌സ്‌ചേഞ്ച് ബോണസും ഉള്‍പ്പെടുന്നു. ഒരു ഓണ്‍ലൈന്‍ ബുക്കിംഗ് ബോണസും കോര്‍പ്പറേറ്റ് ഡിസ്‌കൗണ്ടും യഥാക്രമം 5,000 രൂപ, 10,000 രൂപ ഇനത്തിലും ഉപഭോക്താക്കള്‍ക്ക് ലഭിക്കും.

അതേസമയം 1.5 ലിറ്റര്‍ പെട്രോള്‍ വേരിയന്റിന് പരമാവധി 45,000 രൂപ വരെയുള്ള ആനുകൂല്യങ്ങളാണ് ലഭിക്കുന്നത്. ഇതില്‍ 10,000 രൂപയുടെ ക്യാഷ് ബെനിഫിറ്റും 20,000 രൂപയുടെ എക്‌സ്‌ചേഞ്ച് ബോണസും 5,000 രൂപയുടെ ഓണ്‍ലൈന്‍ ബുക്കിംഗ് ബോണസും 10,000 രൂപയുടെ കോര്‍പ്പറേറ്റ് ആനുകൂല്യവും ഉള്‍പ്പെടുന്നു. വിദേശ വിപണികളിലെ കിക്ക്‌സില്‍ നിന്ന് ഏറെ മാറ്റങ്ങളോടെ ഇന്ത്യന്‍ സ്‌പെക്ക് കിക്സിനെ 2018 ഒക്ടോബറിലാണ് കമ്പനി ഔദ്യോഗികമായി അവതരിപ്പിക്കുന്നത്. പിന്നാലെയാണ് 2019 ജനുവരിയില്‍ വാഹനത്തെ വിപണിയിലെത്തിച്ചത്.

റെനൊയുടെ എംഒ പ്ലാറ്റ്ഫോമിലാണ് വാഹനം നിർമിക്കുന്നത്. റെനൊ ക്യാപ്ച്ചറിന് അടിത്തറയാകുന്ന പ്ലാറ്റ്ഫോമാണ് എംഒ. ഡസ്റ്റര്‍, ലോഡ്‍ജി മോഡലുകളില്‍ ഉപയോഗിച്ച് വിജയിച്ച M0 പ്ലാറ്റ്ഫോമില്‍നിന്ന് അല്‍പം പരിഷ്‌കാരങ്ങള്‍ വരുത്തിയതാണ് പുതിയ പ്ലാറ്റ്ഫോം.

നിലവില്‍ നിസാന്റെ ഐതിഹാസിക V- പ്ലാറ്റഫോമിലാണ് വിവിധ രാജ്യങ്ങളില്‍ കിക്ക്സ് നിരത്തിലുള്ളത്. നിസ്സാന്‍ ഇന്ത്യ നിരയില്‍ ടെറാനോയ്ക്കും മുകളിലാണ് കിക്ക്‌സിന്റെ സ്ഥാനം. വിദേശ കിക്ക്‌സിനെക്കാള്‍ നീളവും വീതിയും ഇന്ത്യന്‍ കിക്ക്‌സിന് കൂടുതലുണ്ട്. പ്ലാറ്റ്‌ഫോമും മാറി.

വില വലിയ തോതില്‍ കുറയ്ക്കാനും ഇത് സഹായിക്കും. ക്രോം ആവരണത്താലുള്ള ഹണികോംബ് ഗ്രില്‍, എല്‍ഇഡി ഹെഡ്‌ലാമ്പ്, ഡ്യുവല്‍ ടോണ്‍ നിറത്തില്‍ ഒഴുകിയിറങ്ങുന്ന റൂഫ്, 5 സ്‌പോക്ക് മെഷീന്‍ഡ് അലോയി വീല്‍, ബൂമറാങ് ടെയില്‍ലാമ്പ്, മുന്നിലെയും പിന്നിലെയും സ്‌പോര്‍ട്ടി ബംമ്പര്‍ എന്നിവ വാഹനത്തിന് കരുത്തന്‍ പരിവേഷം നല്‍കും.

2021 കിക്ക്സ് ഈ വര്‍ഷം ആദ്യം കമ്പനി അവതരിപ്പിച്ചിരുന്നു. സ്റ്റാൻഡേർഡ് ആപ്പിൾ കാർപ്ലേയും ആൻഡ്രോയിഡ് ഓട്ടോയും വാഗ്ദാനം ചെയ്യുന്നുണ്ട്. ഹെഡ് യൂണിറ്റ് ഫേംവെയറുകൾക്കായി ഓവർ-ദി-എയർ അപ്ഡേറ്റിംഗിനൊപ്പം വൈ-ഫൈ, കീലെസ് എൻട്രി പോലുള്ള റിമോട്ട് കമാൻഡുകൾ, ഓട്ടോമാറ്റിക് കൂളിഷൻ അറിയിപ്പ് ഉൾപ്പെടെയുള്ള സുരക്ഷാ സവിശേഷതകളും ഉൾക്കൊള്ളുന്നു.

കൂടുതൽ സ്‌റ്റൈലിഷ് ഇന്റീരിയറാണ് വാഹനത്തില്‍. ആംസ്‌ട്രെസ്റ്റിനൊപ്പം ഒരു പുതിയ സെന്റർ കൺസോളും വാഹനത്തിന് ലഭിക്കുന്നു. അധിക ടൈപ്പ്-C യുഎസ്ബി പോർട്ട്, ഇഷ്ടാനുസൃതമാക്കാവുന്ന 8.0 ഇഞ്ച് ടച്ച്സ്‌ക്രീൻ ഡിസ്‍പ്ലേ, പുതിയ സീറ്റ് മെറ്റീരിയലുകൾ, പ്രീമിയം ഫിനിഷ് എന്നിവ ഇന്‍റീരിയറിനെ വേറിട്ടതാക്കുന്നു. ബോസ് പേഴ്സണൽ പ്ലസ് ഓഡിയോ സിസ്റ്റം നിസാൻ പുതിയ കിക്‌സിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ക്ലാസ് എക്സ്‌ക്ലൂസീവ് ഇന്റലിജന്റ് എറൗണ്ട് വ്യൂ മോണിറ്ററും ഇതിൽ വാഗ്ദാനം ചെയ്യുന്നു.

നിസാൻ കണക്ട് സേവനങ്ങളും പുതിയ വാഹനത്തിന്റെ സവിശേഷതയാണ്. കിക്‌സ് S, കിക്‌സ് SV, കിക്‌സ് SR എന്നിങ്ങനെ മൂന്ന് ഫ്രണ്ട്-വീൽ ഡ്രൈവ് മോഡലുകളായാണ് 2021 നിസാൻ കിക്ക്‌സ് വാഗ്ദാനം ചെയ്യുന്നത്. 1.6 ലിറ്റർ DOHC 16-വാൽവ് ഫോർ സിലിണ്ടർ എഞ്ചിനാണ് പുതിയ പതിപ്പിന് ഹൃദയം. ഈ എഞ്ചിൻ 122 കുതിരശക്തി ഉത്പാദിപ്പിക്കാൻ കഴിയും.

എക്സ്‌ട്രോണിക് ട്രാൻസ്മിഷനുമായി ചേർന്ന് എഞ്ചിൻ മികച്ച ഇൻ-ക്ലാസ് ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നുവെന്ന് നിസാൻ അവകാശപ്പെടുന്നു. നിസാൻ പുതിയ റിയർ ഡിസ്‌ക് ബ്രേക്ക് സിസ്റ്റം, ഇന്റലിജന്റ് ക്രൂയിസ് കൺട്രോൾ, ഓട്ടോ ഹോൾഡുള്ള ഒരു ഇലക്ട്രോണിക് പാർക്കിംഗ് ബ്രേക്ക് എന്നിവ മെച്ചപ്പെട്ട ഡ്രൈവ് ഡൈനാമിക്‌സിനായി വാഹനത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. കിയ സെല്‍റ്റോസ്, ഹ്യുണ്ടായ് ക്രെറ്റ തുടങ്ങിയവരാണ് വിപണിയില്‍ കിക്ക്സിന്‍റെ മുഖ്യ എതിരാളികള്‍.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കുന്നന്താനം കിന്‍ഫ്ര പാര്‍ക്കില്‍ ഇംഗ്ലീഷ് ഭാഷാ പരിശീലനം

0
പത്തനംതിട്ട : കുന്നന്താനം കിന്‍ഫ്ര പാര്‍ക്കില്‍ പ്രവര്‍ത്തിക്കുന്ന അസാപ്പ് കമ്മ്യൂണിറ്റി സ്‌കില്‍...

മൂന്നു പോക്സോ കേസുകളിൽ പ്രതിയായ യുവാവ് അന്വേഷിച്ചെത്തിയ പോലീസ് സംഘത്തെ വെട്ടിച്ച് പമ്പയാറ്റിൽ ചാടി...

0
പത്തനംതിട്ട: മൂന്നു പോക്സോ കേസുകളിൽ പ്രതിയായ യുവാവ് പോലീസ് സംഘത്തെ വെട്ടിച്ച്...

കൊല്ലത്ത് 14 കാരനെ കാണ്മാനില്ലെന്ന് പരാതി

0
കൊല്ലം: കൊല്ലത്ത് 14 കാരനെ കാണ്മാനില്ലെന്ന് പരാതി. വളവ്പച്ച സ്വദേശി ജിത്ത്...

കെ. സുധാകരൻ ശക്തനായ നേതാവായിരുന്നുവെന്ന് കെ കരുണാകരന്റെ മകൾ പത്മജ വേണുഗോപാൽ

0
കൊച്ചി: കെ. സുധാകരൻ ശക്തനായ നേതാവായിരുന്നുവെന്ന് കെ കരുണാകരന്റെ മകൾ പത്മജ...