അയ്യപ്പന്റെ സ്വര്‍ണം കട്ടവരാരും രക്ഷപ്പെടാന്‍ പാടില്ല : രമേശ് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ശബരിമല സ്വര്‍ണക്കൊള്ളയില്‍ ആരും നിയമത്തിന് മുകളിലല്ലെന്നും നിയമം അതിന്റെ വഴിക്ക് പോകട്ടെയെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അയ്യപ്പന്റെ സ്വര്‍ണം കട്ടവരാരും രക്ഷപ്പെടാന്‍ പാടില്ലെന്നും വന്‍ സ്രാവുകള്‍ ഇനിയും പിടിയിലാകാനുണ്ടെന്നും ചെന്നിത്തല പറഞ്ഞു. മീഡിയവണ്‍ നയതന്ത്രത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയും പാര്‍ട്ടിയും സ്വർണക്കൊള്ള കേസിലെ പ്രതികളെ സംരക്ഷിക്കുകയാണ്. എസ്‌ഐടി പ്രതികളെന്ന് ചൂണ്ടിക്കാട്ടിയിട്ടും എന്തുകൊണ്ട് പ്രതികളെ ശിക്ഷിക്കുന്നില്ലെന്നതിൽ നിന്നുതന്നെ കാര്യങ്ങൾ വ്യക്തമാണ്.

നിയമത്തിന്റെ മുന്നില്‍ എല്ലാവരും സമന്മാരാണ്. എന്തുകൊണ്ട് പാര്‍ട്ടി അവരെ പുറത്താക്കുന്നില്ലെന്നതാണ് ഞങ്ങളുടെ ചോദ്യം. കേസിനാധാരമായ കാര്യങ്ങള്‍ ശക്തമായത് കൊണ്ടാണ് പ്രതികള്‍ക്ക് ഇതുവരെയും ജാമ്യം ലഭിക്കാതിരുന്നത്. തന്ത്രി മാത്രമല്ല, മന്ത്രിയടക്കം വലിയ തിമിംഗലങ്ങള്‍ ഇനിയും കേസില്‍ പിടിയിലാകാനുണ്ട്.’ ചെന്നിത്തല വ്യക്തമാക്കി.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാനത്ത് 10000 കോടിയുടെ വമ്പന്‍ നിക്ഷേപത്തിന് ടാറ്റ!

0
തിരുവനന്തപുരം: സംസ്ഥാനത്ത് നിക്ഷേപ സന്നദ്ധരായി ടാറ്റ. കേരളത്തിൽ കപ്പൽ നിർമ്മാണ മേഖലയിൽ...

കൊച്ചി തീരത്ത് മുങ്ങിയ ചരക്കു കപ്പൽ എംഎസ്സിഎൽസ3യിലെ ചാക്കുകൾ മത്സ്യത്തൊഴിലാളികൾ കരയ്ക്കെത്തിച്ചു

0
തിരുവനന്തപുരം: കൊച്ചി തീരത്ത് മുങ്ങിയ ചരക്കു കപ്പൽ എംഎസ്സിഎൽസ3യിലെ കണ്ടെയ്നറുകളിലെ ചാക്കുകൾ...

കെബി ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസൻസുമായി ബന്ധപ്പെട്ട വിവാദത്തിൽ ഗതാഗത വകുപ്പ് അടിയന്തര നടപടിക്ക്...

0
തിരുവനന്തപുരം: മുൻ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ്...

തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ പ്രകാശനം നാളെ

0
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ തിരുവോണം ബമ്പര്‍ ടിക്കറ്റ് നാളെ മുഖ്യമന്ത്രി...