കത്തിപ്പടര്‍ന്ന്‌ കര്‍ഷകസമരം ; ശൈത്യകാല സമ്മേളനം ഒഴിവാക്കി കേന്ദ്ര സര്‍ക്കാര്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : കോവിഡിന്‍റെ പശ്ചാത്തലത്തില്‍ ഇത്തവണ പാര്‍ലമെന്റ് ശീതകാല സമ്മേളനം ഇല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. കോവിഡ് വ്യാപനം ഒഴിവാക്കാന്‍ ശീതകാല സമ്മേളനം ഒഴിവാക്കുന്നതിനെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും അനുകൂലിച്ചതായി പാര്‍ലമെന്ററികാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു . ജനുവരിയില്‍ ബജറ്റ് സമ്മേളനത്തിലേക്ക് നേരിട്ട് കടക്കുമെന്നും അദ്ദേഹം അറിയിച്ചു. ഡല്‍ഹിക്ക് ചുറ്റുമായി വിവിധ അതിര്‍ത്തികളില്‍ കര്‍ഷക പ്രക്ഷോഭം തുടരുന്ന ഘട്ടത്തിലാണ് കേന്ദ്ര സര്‍ക്കാരിന്‍റെ ഇത്തരത്തിലുള്ള തീരുമാനം. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പാര്‍ലമെന്റ് സമ്മേളനം വിളിച്ച് ചേര്‍ക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ആധിര്‍ രഞ്ജന്‍ ചൗധരി നല്‍കിയ കത്തിന് മറുപടിയായിട്ടാണ് ശീതകാലം സമ്മേളനം ഉപേക്ഷിച്ച കാര്യം പ്രഹ്ലാദ് ജോഷി സ്ഥിരീകരിച്ചത് .

എല്ലാ പാര്‍ട്ടി നേതാക്കളുമായും താന്‍ ചര്‍ച്ച നടത്തിയെന്നും കോവിഡ് കാരണം സമ്മേളനം ചേരുന്നില്ലെന്നും മന്ത്രി മറുപടിയില്‍ പറഞ്ഞു. കോവിഡ് വ്യാപനത്തിനിടെ സെപ്റ്റംബറില്‍ മണ്‍സൂണ്‍ സമ്മേളനം ചേര്‍ന്നിരുന്നു. നിലവിലെ പ്രതിഷേധങ്ങള്‍ക്ക് കാരണമായ മൂന്ന് കാര്‍ഷിക ബില്ലുകളടക്കം 27 സുപ്രധാന ബില്ലുകള്‍ ഈ സമ്മേളനത്തില്‍ പാസാക്കുകയുണ്ടായി. ‘കോവിഡ് മഹാമാരി കൈകാര്യം ചെയ്യുന്നതിന് ശീതകാലം വളരെ നിര്‍ണായകമാണ്. ഈ കാലയളവില്‍ ഡല്‍ഹിയില്‍ കേസുകള്‍ വര്‍ദ്ധിച്ചു പ്രഹ്ലാദ് ജോഷി കോണ്‍ഗ്രസ് എംപിക്ക് അയച്ച മറുപടിയില്‍ വ്യക്തമാക്കി. എന്നാല്‍ തങ്ങളോട് മന്ത്രി ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയിട്ടില്ലെന്നും മന്ത്രി കള്ളം പറയുകയാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു .

‘നിലവില്‍ നമ്മള്‍ ഡിസംബറിന്‍റെ മധ്യത്തിലാണ്. ഒരു കോവിഡ് വാക്‌സിന്‍ ഉടന്‍ പ്രതീക്ഷിക്കുന്നു. ഇക്കാര്യത്തില്‍ ഞാന്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുമായി അനൗപചാരികമായി ബന്ധപ്പെട്ടു. മഹാമാരിയില്‍ അവര്‍ ആശങ്ക പ്രകടിപ്പിക്കുകയും സമ്മേളനം ഒഴിവാക്കാന്‍ ആഗ്രഹിക്കുകയും ചെയ്യുന്നു. പാര്‍ലമെന്റിന്‍റെ അടുത്ത സമ്മേളനം എത്രയും വേഗം നടത്താന്‍ സര്‍ക്കാര്‍ സന്നദ്ധമാണ്. കോവിഡ് സൃഷ്ടിച്ച അഭൂതപൂര്‍വ്വമായ സാഹചര്യം കണക്കിലെടുത്ത് ജനുവരിയില്‍ ബജറ്റ് സമ്മേളനം നടത്തുന്നത് ഉചിതമായിരിക്കും. ആത്മാര്‍ത്ഥമായ പാര്‍ലമെന്റേറിയന്‍ എന്ന നിലയില്‍ ചൗധരിയോട് സഹകരിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു’ മന്ത്രി കത്തില്‍ പറഞ്ഞു.
ആറു മാസത്തിലൊരിക്കല്‍ പാര്‍ലമെന്റ് സമ്മേളിക്കണമെന്നാണ് ഭരണഘടന പറയുന്നത്. ഫെബ്രുവരി ഒന്നിന് ബജറ്റ് പ്രഖ്യാപനത്തിന് മുന്നോടിയായി ജനുവരി അവസാന വാരത്തിലാണ് ബജറ്റ് സമ്മേളനം ആരംഭിക്കുക .

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...

പാതയോരങ്ങളിലെ അനധികൃത ബോർഡ് മാറ്റിയില്ലെങ്കിൽ പിഴ : തോരണത്തിനും കൊടിക്കുമടക്കം 5000 രൂപ ഈടാക്കാം

0
തിരുവനന്തപുരം : പാതയോരങ്ങളിലടക്കമുള്ള അനധികൃത ബോർഡുകൾക്കെതിരേ കടുത്ത നടപടിക്ക്‌ തദ്ദേശവകുപ്പ്. ഹൈക്കോടതിയും...

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....