Thursday, July 3, 2025 3:53 pm

ചതിക്കുഴികളുമായി വീണ്ടും NCD കള്‍ വരവായി ; ഈയാമ്പാറ്റകളെപ്പോലെ നിക്ഷേപകര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സാമ്പത്തിക തട്ടിപ്പിന്റെ പറുദീസയായി കേരളം മാറി. വിവരവും വിദ്യാഭ്യാസവും ഉണ്ടെന്ന് അഹങ്കരിക്കുന്ന മലയാളികളെ പറ്റിക്കാന്‍ ഇന്ന് വളരെ എളുപ്പമാണ്. നിക്ഷേപ തട്ടിപ്പും, ലോണ്‍ തട്ടിപ്പും, ബാങ്കിലെ അക്കൌണ്ടില്‍ നിന്ന് വന്‍ തുകകള്‍ ഒഴുകിമാറുന്നതുമൊക്കെ ഇന്ന് സര്‍വസാധാരണം. എല്ലാം പെട്ടെന്ന് മറക്കുന്ന മലയാളികള്‍ ഒന്നിനുപിറകെ മറ്റൊന്നായി തട്ടിപ്പില്‍ ഇരയാകുകയാണ്. ചോര വിയര്‍പ്പാക്കി സമ്പാദിച്ച ലക്ഷങ്ങളും കോടികളും തട്ടിപ്പുകാര്‍ വളരെ അനായാസമാണ് കൈക്കലാക്കുന്നത്. പലരും കേസിനും പരാതിക്കും പോകാറില്ല. എവിടെ പരാതികൊടുക്കണം, ഏതു കോടതിയില്‍ എങ്ങനെ കേസ് കൊടുക്കണം എന്നൊന്നും കേരളത്തിലെ വിദ്യാസമ്പന്നര്‍ക്ക് അറിയില്ല. ആകെ അറിയാവുന്നത് പോലീസില്‍ ഒരു പരാതി നല്‍കുക എന്നത് മാത്രമാണ്, ഇവിടെയാകട്ടെ കനിവിന്റെ ഒരു കണികപോലും തട്ടിപ്പിന് ഇരയായ നിക്ഷേപകര്‍ക്ക് ലഭിക്കില്ല.

നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് (NBFC) കമ്പിനികളുടെ തട്ടിപ്പ് ഇന്ന് വ്യാപകമാണ്. കടപ്പത്രത്തിലൂടെ കോടികളാണ് ഇവര്‍ സമ്പാദിക്കുന്നത്. കാലാവധി കഴിഞ്ഞാലും പലര്‍ക്കും പറഞ്ഞ തുകനല്‍കില്ല. നിക്ഷേപകന്റെ അനുവാദമില്ലാതെ നിക്ഷേപങ്ങള്‍ പുതുക്കി ഇടുന്ന നടപടിയുമുണ്ട്. ചിലരാകട്ടെ വാങ്ങുന്ന നിക്ഷേപം മറ്റുപല കടലാസ് കമ്പിനികളിലേക്ക് മാറ്റുന്നു. ക്രമേണ ആ കമ്പനി നഷ്ടത്തില്‍ പോകുകയും പൂട്ടുകയും ചെയ്യും. ഇതിന് നിരവധി ഉദാഹരണങ്ങള്‍ ഇപ്പോഴുണ്ട്. പണം നഷ്ടപ്പെട്ട നിക്ഷേപകന്‍ താന്‍ നിക്ഷേപം നല്‍കിയ സ്ഥാപനത്തില്‍ ചെന്ന് ചോദിച്ചാല്‍ അവര്‍ കൈമലര്‍ത്തും. നിങ്ങളുടെ നിക്ഷേപം ഞങ്ങള്‍ വാങ്ങി മറ്റൊരു കമ്പനിയില്‍ ആണ് നിക്ഷേപിച്ചതെന്നു പറയും. ഇതാണ് മുത്തൂറ്റ് ഫിനാന്‍സില്‍ നിക്ഷേപിച്ചവര്‍ക്ക് പറ്റിയത്. നിക്ഷേപമായി നല്‍കിയ പണം അവരറിയാതെ കല്‍ക്കട്ടയിലെ ശ്രേയ കമ്പിനിയിലേക്ക് മാറ്റി(Srei Equipment Finance Limited, Kolkatta). നിക്ഷേപകര്‍ മുത്തൂറ്റ് ഫിനാന്‍സിനെതിരെ സമരവും കേസുമൊക്കെയായി കഴിയുകയാണ്.

NBFC കമ്പിനികളുടെ തട്ടിപ്പ് കേരളത്തില്‍ ശക്തമായിക്കഴിഞ്ഞു. കേവലം 6 വര്‍ഷംകൊണ്ട് പണം ഇരട്ടിയാക്കി നല്‍കാമെന്നാണ് ചിലരുടെ മോഹന വാഗ്ദാനം. പരസ്യത്തിലെ നിബന്ധനകള്‍ ആര്‍ക്കും വായിച്ചെടുക്കുവാന്‍ കഴിയില്ല. കേരളത്തിലെ മുന്‍നിര പത്രക്കാര്‍ക്കും ചാനലുകള്‍ക്കും കോടികള്‍ വാരിയെറിഞ്ഞുകൊണ്ടാണ് ഇവര്‍ തട്ടിപ്പിന് ഇരയെ കണ്ടുപിടിക്കുന്നത്. അതുകൊണ്ടുതന്നെ തട്ടിപ്പ് സംബന്ധിച്ച ഒരു വാര്‍ത്തയും ഇവര്‍ നല്‍കില്ല. പണം നിക്ഷേപിക്കുവാന്‍ ചെല്ലുമ്പോള്‍ ഒപ്പിട്ടുകൊടുക്കുന്നതും ഏതൊക്കെ പേപ്പറില്‍, എന്തൊക്കെയാണെന്ന് പാവം നിക്ഷേപകന് അറിയില്ല. ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ  വരുതിയിലാക്കിക്കൊണ്ട് മോന്‍സണ്‍ മാവുങ്കല്‍ നടത്തിയ തട്ടിപ്പിലും ഭീകരമായ തട്ടിപ്പിന് കേരളത്തില്‍ കളമൊരുങ്ങുകയാണ്.

ചിട്ടി വട്ടമെത്തിയാലും കൊടുക്കാതെ തട്ടിപ്പ് നടത്തുന്ന കുറിക്കമ്പിനികള്‍, റിയല്‍ എസ്റ്റേറ്റ് രംഗത്തെ തട്ടിപ്പുകള്‍, ഫ്ലാറ്റ് തട്ടിപ്പ്, മണി ചെയിന്‍, മള്‍ട്ടി ലെവല്‍ മാര്‍ക്കറ്റിംഗ്, തൊഴില്‍ തട്ടിപ്പ്, ജ്വല്ലറികളുടെ സ്വര്‍ണ്ണാഭരണ തട്ടിപ്പുകള്‍, ഇന്‍ഷുറന്‍സ് തട്ടിപ്പ്, മൈക്രോ ഫിനാന്‍സ് തട്ടിപ്പ്, സഹകരണ ബാങ്ക് നിക്ഷേപ തട്ടിപ്പ്, ഓണ്‍ലൈന്‍ തട്ടിപ്പുകള്‍. ഇന്‍സ്റ്റന്റ് ലോണ്‍ തട്ടിപ്പ് …. തുടങ്ങിയ നിരവധി തട്ടിപ്പുകളാണ് ഓരോ ദിവസവും കേരളത്തില്‍ അരങ്ങേറുന്നത്. ഇതിനെതിരെ പ്രതികരിക്കേണ്ടത് ജനങ്ങളാണ്, ബോധവാന്മാരാകേണ്ടത് വിദ്യാസമ്പന്നരായ കേരള ജനതയാണ്. തട്ടിപ്പിനെക്കുറിച്ചുള്ള വിവരങ്ങള്‍ വ്യക്തമായ തെളിവ് സഹിതം ഞങ്ങള്‍ക്ക് നല്‍കുക. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്. ചീഫ് എഡിറ്റര്‍ പ്രകാശ് ഇഞ്ചത്താനം – Call/Whatsapp 94473 66263, Call 85471 98263, Mail – [email protected]. വാര്‍ത്തകളുടെ ലിങ്കുകള്‍ വാട്സ് ആപ്പ് ഗ്രൂപ്പില്‍ തത്സമയം ലഭ്യമാണ്. വാട്സ് ആപ്പ് ഗ്രൂപ്പില്‍ ചേരുവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.https://chat.whatsapp.com/Jun6KNArIbN2yHskZaMdhs

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേരളത്തിൽ അതിശക്ത മഴ തുടരുമെന്ന് കാലാവസ്ഥ പ്രവചനം

0
തിരുവനന്തപുരം: കേരളത്തിൽ അതിശക്ത മഴ തുടരുമെന്ന് കാലാവസ്ഥ പ്രവചനം. മഹാരാഷ്ട തീരം...

ആലപ്പുഴ, കോട്ടയം ജില്ലകളില്‍ പക്ഷിപ്പനി വ്യാപകമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി

0
ആലപ്പുഴ: ആലപ്പുഴ, കോട്ടയം ജില്ലകളില്‍ പക്ഷിപ്പനി വ്യാപകമായി പടരുന്ന സാഹചര്യത്തില്‍ രണ്ട്...

മഞ്ഞതോട്ടിലെ കുഞ്ഞുങ്ങൾക്ക് തുടർ പഠനത്തിന് വഴിയൊരുക്കി അഡ്വ. പ്രമോദ് നാരായൺ എംഎൽഎ

0
റാന്നി : മഞ്ഞതോട്ടിലെ കുഞ്ഞുങ്ങൾക്ക് തുടർ പഠനത്തിന് വഴിയൊരുക്കി ...

കേരളത്തിലെ ആരോഗ്യ മേഖലയെ സര്‍ക്കാര്‍ തകര്‍ക്കുന്നു : എസ്ഡിപിഐ

0
കോട്ടയം : കേരളത്തിലെ ആരോഗ്യ മേഖലയെ സര്‍ക്കാര്‍ തകര്‍ക്കുകയാണെന്ന്...