ചെങ്ങന്നൂർ : പഗ്‌മിൽ പ്ലാന്റ് വേണമെന്ന നിബന്ധനയിൽ ഇളവനുവദിക്കാത്തത് തദ്ദേശസ്ഥാപനങ്ങളിലെ റോഡുപണികളെ ബാധിച്ചു. ഏറ്റവും കൂടുതൽ ബാധിച്ചത് ചെറുറോഡുകളുടെ നിർമാണത്തെയാണ്. റോഡുപണിക്ക് ടാറിങ് മിശ്രിതം തയ്യാറാക്കാനുപയോഗിക്കുന്ന പ്ലാന്റാണ് പഗ്‌മിൽ. ഇതിൽ ടാറും മെറ്റലും വെവ്വേറെ യൂണിറ്റുകളിലാണ് ചൂടാക്കുന്നത്. പിന്നീട് കൂട്ടിയോജിപ്പിച്ച് മിശ്രിതം തയ്യാറാക്കും.
പഗ്‌മിൽ പ്ലാന്റ് പറ്റില്ലെന്നും ഗ്രാമീണറോഡുകളിൽ പരമ്പരാഗതമായി ഉപയോഗിക്കുന്ന സിംഗിൾ ഡ്രം പ്ലാന്റ് മാത്രമേ പറ്റൂ എന്ന നിലപാടിലായിരുന്നു കരാറുകാർ. പഗ്‌മിൽ സ്ഥാപിക്കാനെടുക്കുന്ന ചെലവു താങ്ങാൻ കഴിയില്ലെന്നാണ് കരാറുകാർ പറയുന്നത്. ഈ പ്രശ്നംമൂലം കരാറുകാർ ടാറിങ് ഏറ്റെടുക്കുന്നില്ല. അതേസമയം ചെങ്ങന്നൂർ മേഖലയിലെ പഞ്ചായത്തുകളിൽ റോഡ് കോൺക്രീറ്റ് ജോലികൾ ഏറ്റെടുക്കാൻ കരാറുകാർ തയ്യാറാണ്. ഗ്രാമവഴികൾ ടാറിങ്ങിനു പകരം കോൺക്രീറ്റ് ചെയ്യണമെന്നാവശ്യം പഞ്ചായത്തു ഭരണസമിതികളിൽ അംഗങ്ങളുന്നയിക്കുന്നുണ്ട്. പല ഗ്രാമവഴികളും സഞ്ചാരയോഗ്യമല്ലാതായിത്തീർന്നു. ചെറിയനാട് പഞ്ചായത്ത് 12-ാം വാർഡിലെ അറയ്ക്കൽ റോഡിൽ സ്കൂട്ടർയാത്രികർ മറിഞ്ഞുവീഴുന്നതു പതിവാണ്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1