അറ്റകുറ്റപ്പണി നടന്നില്ല ; കെ.ഐ.പി. കനാലിൽ ചോർച്ച വ്യാപകം

For full experience, Download our mobile application:
Get it on Google Play

ചാരുംമൂട് : കെ.ഐ.പി. കനാലിൽ ചോർച്ച വ്യാപകമായി. വേണ്ടത്ര ഫണ്ട് അനുവദിക്കാത്തതിനാലാണ് അറ്റകുറ്റപ്പണികൾ നടത്താൻ പറ്റാത്തതെന്ന് ഉദ്യോഗസ്ഥർ പറയുന്നു.
പാലമേൽ പഞ്ചായത്തിലെ എട്ടാം വാർഡിൽ കൊച്ചുമാവിള ജംഗ്ഷനില്‍ കടയ്ക്കമൂത്തേടത്ത് ക്ഷേത്രപരിസരംവഴി വയലിലേക്ക് കടന്നുപോകുന്ന കെ.ഐ.പി. ഉപകനാൽ തകർന്നു കിടക്കുന്നതുകാരണം ഏഴു കുടുംബങ്ങളാണ് ദുരിതം അനുഭവിക്കുന്നത്. വാർഷിക അറ്റകുറ്റപ്പണി നടത്താതെ വെള്ളം തുറന്നുവിടുന്നതുകാരണം ദിശമാറി വെള്ളം താഴ്ന്ന സ്ഥലങ്ങളിലേക്ക് ഒഴുകുന്നു. ഇവരുടെ വീടുകളിലേക്കുള്ള വഴിയും വെള്ളത്തിനടിയിലാണ്.
പാലമേൽ മാമ്മൂട് മുസ്‌ലിം പള്ളിക്കു സമീപത്തും കനാൽ ചോർന്ന് വെള്ളം റോഡിൽക്കൂടി ഒഴുകുന്നു. കനാലുകൾക്ക് കാലാകാലങ്ങളിൽ അറ്റകുറ്റപ്പണികൾ നടത്താത്തതാണ് ചോർച്ചയ്ക്കു കാരണം. പാലമൂട് ഭാഗത്തെ കനാൽ ചോരാൻ തുടങ്ങിയിട്ട് വർഷങ്ങളായി. ചാരുംമൂട് കെ.ഐ.പി. ഓഫീസിൽ നിരവധി തവണ പരാതി നൽകിയിട്ടും ചോർച്ചയടയ്ക്കാൻ അധികൃതർ നപടിയെടുത്തിട്ടില്ല. വീടുകൾക്കുചുറ്റും വെള്ളം കെട്ടിക്കിടക്കുന്നത് വീടുകളുടെ ബലക്ഷയത്തിനു കാരണമായേക്കും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/  mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...

കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ വേട്ടയാടൽ; വീണ വിജയനെതിരായ ഇഡി നീക്കത്തിനെതിരെ ജോൺ ബ്രിട്ടാസ്

0
ന്യൂഡല്‍ഹി: വിദേശ പണമിടപാടില്‍ എക്സാലോജിക് എംഡിയും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ...