സുരക്ഷാ വേലിയും ഫ്യൂസ് കാരിയറുമില്ല ; അപകട ഭീഷണിയില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രി വളപ്പിലെ ട്രാന്‍സ്ഫോര്‍മര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജനറല്‍ ആശുപത്രി വളപ്പിലെ ട്രാന്‍സ്ഫോര്‍മര്‍ അപകട ഭീഷണിയുയര്‍ത്തിയിട്ടും നടപടി സ്വീകരിക്കാതെ അധികൃതര്‍. ആശുപത്രി വളപ്പിനുള്ളില്‍ ഡോക്ടെഴ്സ് ലൈന്‍ ഭാഗത്തേക്ക് തിരിയുന്നിടത്താണ് ട്രാന്‍സ്ഫോര്‍മര്‍ അപകട ഭീഷണി ഉയര്‍ത്തുന്നത്. റ്റി ബി റോഡ്‌ ട്രാന്‍സ്ഫോര്‍മര്‍ എന്ന പേര് നല്‍കിയിരിക്കുന്ന ഇതിന്റെ ഫ്യൂസ് കാരിയറുകള്‍ തുറന്നു തന്നെ കിടക്കുകയായാണ്. ചെമ്പ് കമ്പികള്‍ കൂട്ടിക്കെട്ടി താത്കാലിക ഫ്യൂസ് മാത്രമാണ് ഇതില്‍ ഘടിപ്പിച്ചിരിക്കുന്നത്. ഇത് ഏറ്റവും അപകടരമായ രീതിയിലാണ് ചെയ്തിരിക്കുന്നതും. സുരക്ഷിതമല്ലാത്ത ഈ ട്രാന്‍സ്ഫോര്‍മറിന് സമീപത്ത് കൂടിയാണ് കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ നടന്നുപോകുന്നത്. ഇതിന് സമീപമായി വിദ്യാഭ്യാസ സ്ഥാപനങ്ങളും ഓഡിറ്റോറിയവും വ്യാപാര സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്.

ആശുപത്രി വളപ്പിനുള്ളില്‍ ഒരു ഭാഗത്ത് സുരക്ഷാവേലി സ്ഥാപിച്ചിട്ടുണ്ടെങ്കിലും റോഡിലേക്കുള്ള ഭാഗം തുറന്നു തന്നെ കിടക്കുകയാണ്. സ്കൂളില്‍ പോകുന്ന കുട്ടികള്‍ അറിഞ്ഞോ അറിയാതെയോ ഇതില്‍ തൊട്ടാല്‍ വലിയ അപകടങ്ങള്‍ക്കായിരിക്കും നഗരം സാക്ഷ്യം വഹിക്കുക. ഫ്യൂസ് കാരിയറുകള്‍ ഇല്ലാത്ത ട്രാന്‍സ്ഫോര്‍മറില്‍ നിന്നും അഗ്നിബാധയുണ്ടാകാനും സാധ്യതയുണ്ട്. പത്തനംതിട്ടയുടെ നഗര ഹൃദയത്തില്‍ സ്ഥിതി ചെയുന്ന ട്രാന്‍സ്ഫോര്‍മറിന് സുരക്ഷ ഒരുക്കുവാന്‍ അധികാരികള്‍ തയ്യാറാകാത്തതില്‍ വലിയ പ്രതിഷേധം ഉയരുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസിൽ ഇതര സംസ്ഥാനക്കാരായ യാത്രക്കാർക്ക് മർദ്ദനം ; ബസ് ജീവനക്കാർ അറസ്റ്റിൽ

0
കൊച്ചി: സ്വകാര്യ ബസിൽ യാത്ര ചെയ്ത ഇതര സംസ്ഥാനക്കാരെ മർദിച്ച സംഭവത്തിൽ...

ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം ; ജീവൻരക്ഷാ വാഹനത്തെ ദുരുപയോഗം ചെയ്തുവെന്ന് ആംബുലൻസ് ​ഡ്രൈവർമാർ ;...

0
പാലക്കാട്: പാലക്കാട് ആംബുലൻസ് ഉപയോ​ഗിച്ച് ഓണാഘോഷം. മോയൻസ് എൽപി സ്കൂളിൽ വെച്ച്...

ചോദ്യപേപ്പർ ചോർച്ചാ പ്രചാരണങ്ങൾ വ്യാജം ; ഉദ്യോഗാർത്ഥികൾക്ക് മുന്നറിയിപ്പ് നൽകി എൻബിഇഎംഎസ്

0
ന്യൂഡൽഹി : പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന രീതിയിൽ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്ന...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസുകൾക്ക് നേരെ ആക്രമണം ; ചില്ലുകൾ തകർത്തു

0
തിരുവനന്തപുരം : തിരുവനന്തപുരത്ത് കെഎസ്ആർടിസി പ്രിയദർശിനി ബസുകളുടെ ചില്ലുകൾ തകർത്തു. ഇന്നലെ...