Wednesday, July 2, 2025 11:35 am

പ്രചരിക്കുന്നത് വ്യാജം ; സ്കൂളിൽ വെടിവെപ്പ് നടന്നിട്ടില്ല ; വാർത്ത നിഷേധിച്ച് ഡിവൈഎസ്പി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: ആലപ്പുഴയിലെ സ്കൂളിൽ വെടിവെപ്പ് നടന്നു എന്ന വാർത്ത നിഷേധിച്ച് ഡിവൈഎസ്പി. പ്രചരിക്കുന്നത് വ്യാജ വാർത്തയാണെന്ന് ഡിവൈഎസ്പി എം ആർ മധു ബാബു പറഞ്ഞു. വെടിവെപ്പ് നടന്നിട്ടില്ല. സ്ക്കൂളിൽ ഉണ്ടായ തർക്കത്തിന്റെ പേരിൽ ഇടവഴിയിൽ വെച്ച് അടിപിടി മാത്രമാണ് ഉണ്ടായത്. എയർ ഗൺ ഉപയോഗിച്ച് അക്രമിക്കുകയാണുണ്ടായത്. വിദ്യാർഥിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ പോലീസ് എയർ ഗൺ കണ്ടെത്തിയിരുന്നു. എന്നാൽ ഈ എയർഗൺ ഉപയോഗിക്കാൻ കഴിയാത്തവിധം തകരാറുവന്നതാണെന്നാണ് പ്രാഥമിക നിഗമനം. ആലപ്പുഴയിൽ എയർ ഗണ്ണുമായി വിദ്യാർത്ഥി സ്കൂളിലെത്തി സഹപാഠിയെ മർദ്ദിച്ചെന്ന് വാർത്തകൾ പുറത്തുവന്നിരുന്നു. ആലപ്പുഴ നഗരത്തിലുള്ള സ്കൂളിലാണ് സംഭവം നടന്നതെന്ന തരത്തിലാണ് വിവരം പുറത്തുവന്നത്. സ്കൂളിലെ അധ്യാപകരാണ് പോലീസിൽ പരാതി നൽകിയത്. അസഭ്യം പറഞ്ഞതുമായി ബന്ധപ്പെട്ട തർക്കമാണ് അടിപിടിയിൽ കലാശിച്ചത്. സൗത്ത് പോലീസ് ജുവൈനൽ ജസ്റ്റിസ് ബോർഡിന് റിപ്പോർട്ട് നൽകിയിട്ടുണ്ട്.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പാർട്ടി വിടാനുള്ള സാധ്യത അൻവറിനെ മുന്നേ അറിയിച്ചിരുന്നുവെന്ന് എൻ കെ സുധീർ

0
തൃശൂർ : പാർട്ടി വിടാനുള്ള സാധ്യത അൻവറിനെ മുന്നേ അറിയിച്ചിരുന്നുവെന്ന് മുൻ...

വള്ളംകുളം മുതൽ കോഴഞ്ചേരി വരെയുള്ള ഭാഗത്തെ റീടാറിങ് അനിശ്ചിതത്വത്തിൽ

0
പുല്ലാട് : തിരുവല്ല-കുമ്പഴ മിനി ഹൈവേയുടെ വള്ളംകുളം മുതൽ കോഴഞ്ചേരി...

ഡോക്ടർ ഹാരിസിന്റേത് വിമർശിക്കേണ്ട നടപടിയെന്ന് എം വി ​ഗോവിന്ദൻ

0
തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കൽ കോളജിലെ യൂറോളജി വിഭാ​ഗം മേധാവി ‍ഡോ....

കോന്നി പോലീസ് സ്റ്റേഷനിൽ സ്റ്റേഷൻ ഹൗസ് ഓഫീസർ ഇല്ലാതായിട്ട് ഒരു മാസം

0
കോന്നി : പോലീസ് സ്റ്റേഷനിൽ സ്റ്റേഷൻ ഹൗസ് ഓഫീസർ ഇല്ലാതായിട്ട്...