Tuesday, September 17, 2024 10:35 pm

ലോക മുലയൂട്ടല്‍ വാരാചരണം ; ക്വിസ് മത്സരവും സമാപന ചടങ്ങും സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ലോക മുലയൂട്ടല്‍ വാരാചരണത്തിന്റെ ഭാഗമായി ജില്ലാ മെഡിക്കല്‍ ഓഫീസ് ആരോഗ്യം, ആരോഗ്യ കേരളം പത്തനംതിട്ട, ഐ.എ.പി പത്തനംതിട്ട എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ആശാ പ്രവര്‍ത്തകര്‍ക്കുള്ള ജില്ലാതല ക്വിസ് മത്സരവും മുലയൂട്ടല്‍ വാരാചരണ സമാപന ചടങ്ങും സംഘടിപ്പിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ക്വിസ് മത്സരത്തിന്റെ ഉദ്ഘാടനം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍.അനിതകുമാരി നിര്‍വഹിച്ചു. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ എസ്. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. കാഞ്ഞീറ്റുകര സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ശിശുരോഗ വിദഗ്ദ്ധന്‍ ഡോ. ബിബിന്‍ സാജന്‍ ക്വിസ് മത്സരത്തില്‍ മോഡറേറ്ററായി.

മുലയൂട്ടലിനുള്ള പിന്തുണ എല്ലാവര്‍ക്കും നല്‍കാം എന്നതാണ് ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം. മുലപ്പാലിന്റെ പ്രാധാന്യം, ആദ്യ മണിക്കൂറിനുള്ളില്‍ നവജാത ശിശുവിന് മുലപ്പാല്‍ നല്‍കേണ്ടതിന്റെ ആവശ്യകത, ആറുമാസം വരെ മുലപ്പാല്‍ മാത്രം നല്‍കല്‍, ആറുമാസം മുതല്‍ രണ്ടു വയസുവരെ കുട്ടികള്‍ക്ക് മറ്റു ഭക്ഷണത്തോടൊപ്പം മുലപ്പാല്‍കൂടി നല്‍കല്‍ തുടങ്ങിയ കാര്യങ്ങളില്‍ ജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിന് വേണ്ടിയാണ് വാരാചരണം സംഘടിപ്പിച്ചത്. ആശാപ്രവര്‍ത്തകര്‍കര്‍ക്കായി നടത്തിയ ക്വിസ് മത്സരത്തില്‍ ഏഴുമറ്റൂര്‍ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലെ ആശാ ശേഖര്‍, ബിന്ദു ഉത്തമന്‍ എന്നിവര്‍ ഒന്നാം സ്ഥാനവും കോന്നി താലൂക്ക് ആശുപത്രിയിലെ ജി. വത്സല , എസ്. ശ്രീജ എന്നിവര്‍ രണ്ടാം സ്ഥാനവും മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിലെ പി.എന്‍. സുജാത, സി.ആര്‍. അനീഷ എന്നിവര്‍ മൂന്നാം സ്ഥാനവും നേടി വിജയികളായി.

സമാപന ചടങ്ങില്‍ മത്സരത്തില്‍ വിജയികളായവര്‍ക്കും പങ്കെടുത്തവര്‍ക്കുമുള്ള സമ്മാനങ്ങളും സര്‍ട്ടിഫിക്കറ്റുകളും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എല്‍ അനിതകുമാരി വിതരണം ചെയ്തു. ജില്ലാ ആര്‍.സി.എച്ച്.ഓഫീസര്‍ ഡോ.കെ.കെ ശ്യാംകുമാര്‍, ജൂനിയര്‍ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കല്‍ ഓഫീസര്‍, ഡോ.എസ്. സേതുലക്ഷ്മി, ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ (ആരോഗ്യം) ആര്‍.ദീപ, ജില്ലാ നഴ്‌സിംഗ് ഓഫീസര്‍ (ഇന്‍ ചാര്‍ജ്) എന്‍.സുമ, എം.സി. എച്ച് ഓഫീസര്‍ (ഇന്‍ചാര്‍ജ്) ഷീജിത് ബീവി, ആര്‍. ബി. എസ്. കെ കോഡിനേറ്റര്‍ ജിഷ സാരു തോമസ്, ആരോഗ്യപ്രവര്‍ത്തകര്‍ ,ആശാ പ്രവര്‍ത്തകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു. വാരാചരണത്തിന്റെ ഭാഗമായി കളക്ടറേറ്റില്‍ ജില്ലയിലെ വിവിധ ആരോഗ്യ കേന്ദ്രങ്ങളിലെ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സുമാരുടെ ഫ്‌ലാഷ്‌മൊബും നടന്നു.

kannattu
dif
rajan-new
ncs-up
previous arrow
next arrow
Advertisment
shilpa-2
shanthi--up
silpa-up
WhatsAppImage2022-07-31at72836PM
life-line
previous arrow
next arrow

FEATURED

എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി പ്രഖ്യാപിച്ച് പത്തനംതിട്ട കളക്ടർ

0
പത്തനംതിട്ട: ആറന്മുള ഉത്തൃട്ടാതി വള്ളംകളിയോട് അനുബന്ധിച്ച് പത്തനംതിട്ട ജില്ലയിൽ പൊതു അവധി...

കാടിൻ്റെ മക്കൾക്ക് കൈതാങ്ങുമായി കെസിസി തണ്ണിത്തോട് സോണും ഓർത്തഡോക്സ് യുവജന പ്രസ്ഥാനവും

0
തണ്ണിത്തോട് : കേരളാ കൗൺസിൽ ഓഫ് ചർച്ചസ് തണ്ണിത്തോട് സോണിന്റെയും മണ്ണീറ...

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് : മൊഴി നല്‍കിയ പലര്‍ക്കും കേസിന് താത്പര്യമില്ല

0
തിരുവനന്തപുരം: ഹേമ കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയ പലര്‍ക്കും കേസുമായി മുന്നോട്ടുപോകാന്‍...

വയനാട്ടിലെ എംവിഡി പദ്ധതി അന്താരാഷ്ട്രാ കോൺഫറൻസിൽ, എഐ കാമറയ്ക്കടക്കം പ്രശംസ നേടി മടക്കം

0
ദില്ലി: സുരക്ഷിത ഗതാഗത നിർവഹണവുമായി ബന്ധപ്പെട്ട് ന്യൂഡൽഹിയിൽ നടന്ന അന്താരാഷ്‌ട്ര കോൺഫറൻസിൽ...