കശ്മീർ ; ജമ്മുവിലെ ദോഡയിലെ താത്രി ഗ്രാമത്തിൽ നിരവധി വീടുകൾക്ക് വിള്ളലുണ്ടായ സംഭവത്തിൽ ജോഷിമഠിന് സമാനമായ സാഹചര്യമില്ലെന്ന് ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ. പ്രതിഭാസത്തെ ജമ്മു കശ്മീർ ഭരണകൂടം സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്ന് ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ പറഞ്ഞു. അമിതവും വഴിതെറ്റിപ്പിക്കുന്നതുമായ പ്രചാരണം ആരും നടത്തരുത് എന്ന് അദ്ദേഹം വ്യക്തമാക്കി.
ബാധിക്കപ്പെട്ട വീടുകളിലെ എല്ലാവരെയും ഒഴിപ്പിച്ചു.
ദോഡ ജില്ലാ ഭരണകൂടം ദുരിതബാധിത കുടുംബങ്ങൾക്കായി ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. പുനരധിവാസത്തിന് സാധ്യമായ എല്ലാ തരത്തിലുള്ള നടപടികളും എടുക്കുമെന്ന് രാജ്ഭവൻ പരിപാടിക്കിടെ മാധ്യമപ്രവർത്തകരോട് സിൻഹ പറഞ്ഞു. വീടുകളിലെ വിള്ളലുകളെ കുറിച്ച് എനിക്ക് വലിയ അറിവില്ല. താത്രിയിൽ നിന്ന് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (ജിഎസ്ഐ) വിദഗ്ധർ മണ്ണിന്റെ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്. രണ്ട് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കും. അവർ വിശകലനം ചെയ്ത് വസ്തുതകൾ പുറത്തുകൊണ്ടുവരട്ടെ എന്ന അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, വിള്ളലുകളുള്ള രണ്ട് വീടുകൾ വെള്ളിയാഴ്ച വൈകുന്നേരത്തോടെ തകർന്നതായി നാട്ടുകാർ പറഞ്ഞു. വെള്ളിയാഴ്ച ഇരുപത്തിയൊന്ന് കെട്ടിടങ്ങളിൽ വിള്ളൽ ബാധിച്ചു എന്ന അവർ അറിയിച്ചു. എന്നാൽ, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പുതിയ വിള്ളലുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല എന്ന് ദോഡ ഡിസി വിശേഷ്പാൽ മഹാജൻ പറഞ്ഞു. താത്രിയിലെ സർക്കാർ സ്‌കൂളിൽ ദുരിതാശ്വാസ ക്യാമ്പ് ആരംഭിച്ചതായും സമീപത്ത് മറ്റൊരു ക്യാമ്പ് തുറന്നെന്നും നാട്ടുകാർ പറഞ്ഞു. വിള്ളൽ ബാധിച്ച നയ് ബസ്തിയിലെ ഭൂരിഭാഗം ആളുകളും കുടിയേറ്റക്കാരാണ്. ചിലർ സ്വന്തം ഗ്രാമങ്ങളിലേക്കും മറ്റു ചിലർ ബന്ധു വീടുകളിലേക്കും പോയെന്നും അവർ സൂചിപ്പിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033