കളഞ്ഞുകിട്ടിയ 10 പവൻ സ്വർണവും പണവും ഉടമക്ക് തിരികെ നൽകി വീട്ടമ്മ

For full experience, Download our mobile application:
Get it on Google Play

ഹരിപ്പാട്: സ്കൂട്ടറിൽ പോകുമ്പോൾ റോഡിൽ നിന്ന് കിട്ടിയ 10 പവൻ സ്വർണവും പണവും ഉടമക്ക് തിരികെ നൽകി വീട്ടമ്മ. കണ്ടല്ലൂർ തെക്ക് പുത്തൻവീട്ടിൽ നെസിയാണ് വീണുകിട്ടിയ പത്തു പവൻ സ്വർണവും 28,000 രൂപയും തിരികെ നൽകിയത്. ആറാട്ടുപുഴ വട്ടച്ചാൽ വെട്ടുപറമ്പിൽ സിമിമോളുടെ സ്വർണമാണ് നഷ്ടപ്പെട്ടത്. ശനിയാഴ്ച രാവിലെ പതിനൊന്നു മണിയോടെ ആറാട്ടുപുഴയിൽ പോയി മടങ്ങുകയായിരുന്ന നെസിക്ക് പെരുമ്പള്ളി പാലം-രാമഞ്ചേരി എസ്. എൻ. നഗർ റോഡിൽ വിജ്ഞാനകൗമുദി ലൈബ്രറിയുടെ സമീപത്തുവെച്ച് രണ്ടു മാല, വള, അഞ്ചു മോതിരം, അഞ്ചു ജോടി കമ്മൽ ഉൾപ്പെടെയുളള സ്വർണവും പണവും അടങ്ങുന്ന പഴ്സ് കിട്ടിയത്.

നെസി കുടുംബ സുഹൃത്ത് മാവേലിക്കര സ്റ്റേഷനിലെ എ. എസ്.ഐ. എം.എസ്. എബിയെ വിവരം അറിയിച്ചു. ഇദ്ദേഹത്തിന്റെ നിർദേശ പ്രകാരമാണ് കനകക്കുന്ന് പോലീസ് സ്റ്റേഷനിലെത്തി പഴ്സ് നൽകിയത്. പഴ്സിൽ നിന്ന് ലഭിച്ച ആധാർ കാർഡുൾപ്പെടെയുളള രേഖകളിൽ നിന്നാണ് ഉടമയെ തിരിച്ചറിഞ്ഞത്. പണയം വെച്ചിരുന്ന സ്വർണം തിരികെ എടുത്തശേഷം മത്സ്യത്തൊഴിലാളിയായ ഭർത്താവ് രവിദാസിനൊപ്പം വീട്ടിലേക്ക് സ്കൂട്ടറിൽ മടങ്ങുമ്പോൾ പഴ്സ് കൈയ്യിൽ നിന്ന് താഴേക്കു വീഴുകയായിരുന്നു. കുറച്ചു ദൂരം കൂടി മുന്നോട്ടു പോയപ്പോഴാണ് നഷ്ടപ്പെട്ട വിവരം മനസ്സിലായത്. തുടർന്ന് തിരികെയെത്തി നോക്കിയെങ്കിലും പഴ്സ് അവിടെയുണ്ടായിരുന്നില്ല. വിഷമിച്ചു മറ്റു ഭാഗങ്ങളിലും തിരയുന്നതിനിടെയാണ് പോലീസ് സ്റ്റേഷനിൽ നിന്ന് വിവരം അറിയിക്കുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കോഴിക്കോട് 49 വയസ്സുകാരന് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു ; പ്രദേശത്ത് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി

0
കോഴിക്കോട് : ജില്ലയിൽ വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. കൊയിലാണ്ടി...

വിദ്യാർഥി സമരം : വ്യാജ വാർത്തകൾ പ്രചരിപ്പിച്ച പാകിസ്ഥാൻ സമൂഹമാധ്യമ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തെന്ന്...

0
ന്യൂഡൽഹി : നീറ്റ് ചോദ്യ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹിയിൽ തുടരുന്ന...

സംസ്ഥാനത്തെ ജയിൽ ഉപദേശക സമിതികൾ പുനഃസംഘടിപ്പിച്ചു ; ഉത്തരവിറക്കി സർക്കാർ

0
തിരുവനന്തപുരം : കേരളത്തിലെ വിവിധ സെൻട്രൽ, ഓപ്പൺ, വനിതാ ജയിലുകളിലെ ഉപദേശക...

ശ്രീനിവാസൻ വധക്കേസ് ; ഒളിവിലായിരുന്ന പോപ്പുലർ ഫ്രണ്ട് നേതാവ് മുഹമ്മദ് അലി പിടിയിൽ

0
പാലക്കാട് : പാലക്കാട് ശ്രീനിവാസൻ വധക്കേസിൽ ഒളിവിലായിരുന്ന പ്രതി മുഹമ്മദ് അലി...