കെഎസ്ആർടിസി സ്പെഷ്യൽ സർവ്വീസുകൾ ഇനി ഇല്ല ; അന്തർ ജില്ലാ ബോട്ട് സർവ്വീസുകള്‍ നാളെ മുതല്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പൊതുഗതാഗതം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി മോട്ടോർ ട്രാൻസ്പോർട്ടിന്റെ കീഴിലുള്ള യാത്ര ബോട്ടുകൾ നാളെ മുതൽ അന്തർ ജില്ലാ സർവ്വീസ് ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി എ. കെ ശശീന്ദ്രൻ. മുഴുവൻ സീറ്റിലും ആളുകളെ ഇരുത്തി സർവ്വീസ്  നടത്തും. അതേസമയം മൂന്നാംഘട്ട ലോക്ഡൗൺ കാലത്ത് അനുവദിച്ച കെഎസ്ആർടിസി സ്പെഷ്യൽ സർവ്വീസുകൾ ഇനി ഉണ്ടാവില്ലെന്നും മന്ത്രി പറഞ്ഞു.

എല്ലാ ബോട്ട് ജെട്ടികളിലും കൊവിഡ് പ്രതിരോധ മുൻകരുതലുകൾ എടുക്കുമെന്ന് എ. കെ ശശീന്ദ്രൻ അറിയിച്ചു. രാവിലെ അഞ്ച് മണി മുതൽ രാത്രി ഒമ്പത് മണി വരെയാവും ബോട്ട് സർവ്വീസുകള്‍ ഉണ്ടാവുക. കൊവിഡ് നിരക്കിന് മുമ്പുള്ള സാധാരണ ചാർജാവും ഈടാക്കുക. അന്തർ ജില്ലാ യാത്രകൾക്ക് പ്രതീക്ഷിച്ച അത്ര ആളുകൾ എത്തി തുടങ്ങിട്ടില്ലെന്നും ഇത് കൊവിഡ് പ്രതിരോധത്തിന് നല്ലതാണെന്നും മന്ത്രി പറഞ്ഞു. യാത്ര ചെയ്യാൻ ആളുകൾ ഇല്ലാത്തത് വരുമാനത്തിൽ ഇടിവ് വരും. എന്നാലും ജന സുരക്ഷയ്ക്കാണ് മുൻഗണന. കഴിഞ്ഞ 12 ദിവസം ഓടിയപ്പോൾ കെഎസ്ആർടിസിക്ക് 6 കോടി 27 ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

കെഎസ്ആർടിസി ഇന്ന് മുതൽ സമീപ ജില്ലകളിലേക്കുള്ള സർവ്വീസുകള്‍ ആരംഭിച്ചിട്ടുണ്ട്. ലോക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിനെ തുടർന്നാണ് സമീപ ജില്ലകളിലേക്ക് പൊതുഗതാഗത സർവ്വീസിന് സർക്കാർ അനുമതി നൽകിയത്. എന്നാൽ അന്തർജില്ലാ സർവ്വീസ് നടത്തില്ലെന്നാണ് സ്വകാര്യ ബസ്സ് ഉടമകളുടെ തീരുമാനം.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമല ചിങ്ങ മാസ ദര്‍ശനം ; വെര്‍ച്വല്‍ ക്യൂ ബുക്കിങ് ആരംഭിച്ചു

0
പത്തനംതിട്ട: ശബരിമല ചിങ്ങ മാസ പൂജകള്‍ക്കായി ഓഗസ്റ്റ് 16ന് നട...

പിവി അൻവറിന് രഹസ്യങ്ങൾ ചേർത്തി നൽകിയ പോലീസുകാരുടെ സസ്പെൻഷൻ പിൻവലിച്ചു

0
തിരുവനന്തപുരം: പിവി അൻവറിന് രഹസ്യങ്ങൾ ചേർത്തി നൽകിയ പോലീസുകാരുടെ സസ്പെൻഷൻ പിൻവലിച്ചു....

വണ്ടിപെരിയാർ ഗ്രാമ്പി മേഖലയിൽ ഭീതി വിതയ്ക്കുന്ന കടുവയെ മയക്കുവെടി വെച്ച് പിടികൂടാൻ വനംവകുപ്പ്

0
ഇടുക്കി: വണ്ടിപെരിയാർ ഗ്രാമ്പി മേഖലയിൽ ഭീതി വിതയ്ക്കുകയും ജനവാസ മേഖലകളിൽ...

ദേശീയപാത അടഞ്ഞു : മൂന്നാറിലേക്കുള്ള യാത്ര ഒരൊറ്റ പാലത്തിലൂടെ

0
മൂന്നാർ: സിഎസ്ഐ പള്ളിക്ക് സമീപം മണ്ണിടിച്ചിൽ ഭീഷണിയെ തുടർന്ന് ദേശീയപാതയിൽ...