പത്തനംതിട്ട : ഹയര്‍ സെക്കന്‍ഡറി ഒന്നും രണ്ടും വര്‍ഷ പൊതു പരീക്ഷയുടെ മൂല്യനിര്‍ണയ ജോലിയുടെ പ്രതിഫലം തടഞ്ഞു വെച്ചിട്ട് ആറു മാസം പിന്നിടുന്നു. പ്ലസ് വണ്‍, പ്ലസ്‌ടു പൊതു പരീക്ഷകളുടെ ഫലം പ്രഖ്യാപിച്ച് മാസങ്ങള്‍ പിന്നിടുമ്പോഴും ഏപ്രില്‍ മാസത്തില്‍ നടന്ന ഹയര്‍ സെക്കന്‍ഡറി പരീക്ഷകളുടെ മൂല്യനിര്‍ണയത്തിന്‍റെ പ്രതിഫലമാണ് ഇപ്പോഴും തടഞ്ഞു വെച്ചിരിക്കുന്നത്. സംസ്ഥാനത്തുടനീളം 80 ക്യാമ്പുകളിലായി നടന്ന ഹയര്‍സെക്കന്‍ഡറി കേന്ദ്രീകൃത മൂല്യനിര്‍ണയത്തിന്റെ പ്രതിഫലം നല്‍കുന്നതിന് ഏതാണ്ട് ചെലവു വരുന്ന 30.4 കോടി രൂപയുടെ സ്ഥാനത്ത് കേവലം 8.9 കോടി രൂപ മാത്രമാണ് അനുവദിച്ചത്. ആകെ വേണ്ട തുകയുടെ നാലിലൊന്ന് തുക മാത്രം അനുവദിച്ചതിനാല്‍ കേവലം 25 ശതമാനം അധ്യാപകര്‍ക്ക് മാത്രമാണ് പ്രതിഫലം ലഭ്യമായത്.
ഒന്നും രണ്ടും വര്‍ഷ പരീക്ഷകള്‍ക്ക് യഥാക്രമം 240, 270 രൂപ വീതവും സേ പരീക്ഷയ്‌ക്ക് ഒരു പേപ്പറിന് 150 രൂപ വീതവും പുനര്‍ മൂല്യനിര്‍ണയത്തിന് പേപ്പറൊന്നിന് 500 രൂപയുമാണ് പിരിച്ചെടുക്കുന്നത്. ഈ തുക ലഭ്യമാണെന്നിരിക്കേ ഹയര്‍സെക്കന്‍ഡറി പരീക്ഷയുമായി ബന്ധപ്പെട്ട ജോലികളുടെ പ്രതിഫല കാര്യത്തില്‍ മാത്രം മാസങ്ങളായി തുടരുന്ന അന്യായമായ കാലതാമസം ഹയര്‍ സെക്കന്‍ഡറി മേഖലയോടുള്ള അവഗണനയാണെന്ന് അധ്യാപക സംഘടനകള്‍ പറയുന്നു. ഒമ്പതിന് ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ ഇംപ്രൂവ്‌മെന്റ് പരീക്ഷ കൂടി ആരംഭിക്കാനിരിക്കുകയാണ്. ഈ പരീക്ഷയുടെ മുമ്പായി കുടിശികയുള്ള പ്രതിഫലത്തുക അടിയന്തിരമായി അനുവദിക്കണമെന്ന് ഫെഡറേഷന്‍ ഓഫ് ഹയര്‍ സെക്കന്‍ഡറി ടീച്ചേഴ്‌സ് അസോസിയേഷന്‍സ് (എഫ്.എച്ച്. എസ്.ടി.എ) ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. ഈ ആവശ്യമുന്നയിച്ച് 29 ന് ജില്ലാ കേന്ദ്രങ്ങളില്‍ പ്രക്ഷോഭ സംഗമം സംഘടിപ്പിക്കും. അവഗണനക്കെതിരെ അഞ്ചിന് തിരുവനന്തപുരം ഹയര്‍ സെക്കന്‍ഡറി ഡയറക്‌ടറേറ്റിനു മുന്നില്‍ ഏകദിന പ്രക്ഷോഭ സമരവും നടക്കുമെന്ന് നേതാക്കള്‍ അറിയിച്ചു.