ആൻഡ്രോയിഡ് സ്മാർട്ട്ഫോണുകൾ കളത്തിലിറങ്ങും മുമ്പ് നമ്മുടെ നാട്ടിലെ ആളുകളുടെ കൈയിലും പോക്കറ്റിലും മനസിലും കയറിക്കൂടിയ മൊബൈൽ ഫോൺ ആണ് നോക്കിയ 1100 മോഡൽ. തറയിൽ വീണാലും വെള്ളത്തിൽ വീണാൽ പോലും ഒരു നീരസവും പ്രകടിപ്പിക്കാതെ പണിയെടുത്തിരുന്ന നോക്കിയ 1100 ഇന്നും നമുക്കൊരു വിസ്മയമാണ്. 100 മോഡൽ വീണ്ടും അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് നോക്കിയ. ഇത്തവണ 5ജി അടക്കം പുതിയ ഒട്ടേറെ നവീകരണങ്ങളുമായി നോക്കിയ 1100 5ജി മോഡൽ ആണ് കമ്പനി അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. നോക്കിയ 1100 തിരിച്ചെത്തുന്നതായുള്ള വാർത്തകൾ 2021 മുതൽ കേൾക്കുന്നുണ്ട്.
നവീകരിച്ച് എത്തുന്ന നോക്കിയ 1100 5ജിയിൽ പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ പരിചയപ്പെടാം.
നോക്കിയ 1100 5ജിയിൽ പ്രതീക്ഷിക്കുന്ന പ്രധാന ഫീച്ചറുകൾ : 6.8 ഇഞ്ച് സൂപ്പർ അമോലെഡ് ഫുൾ എച്ച്‌ഡി + ഡിസ്‌പ്ലേയോടെയാണ് ഈ നോക്കിയ ബ്രാൻഡ് ഫോൺ എത്തുകയെന്നും ഇതിൽ കോർണിംഗ് ഗൊറില്ല ഗ്ലാസ് സംരക്ഷണവും ഉണ്ടാകുമെന്നും റിപ്പോർട്ടുകൾ അവകാശപ്പെടുന്നു. ഒരു ക്വാഡ് ക്യാമറ സജ്ജീകരണത്തോടെയാണ് ഈ ഫോൺ എത്തുന്നത്. നോക്കിയ 1100 5ജിയുടെ ക്വാഡ് ക്യാമറ സജ്ജീകരണത്തിൽ 64 MP + 32 MP + 16 MP + 5 MP പിൻ ക്യാമറകളും ഫ്രണ്ടിൽ 32 MP സെൽഫി ക്യാമറയും ഫീച്ചർ ചെയ്യാൻ സാധ്യതയുണ്ട്. മെമ്മറി കാർഡ് ഉപയോഗിച്ച് ഫോൺ സ്റ്റോറേജ് 1 ജിബി വരെ വർധിപ്പിക്കാനുള്ള സൗകര്യവും ഉണ്ടാകും. 5600mAh ബാറ്ററിയാകും ഈ ഫോണിൽ ഉണ്ടാകുക. ഇത് ക്വിക്ക് ചാർജ് 4.0+ ഫാസ്റ്റ് ചാർജിംഗ് സവിശേഷതയുമായാണ് വരുന്നത് എന്നും മൂന്ന് ദിവസം വരെ ചാർജ് നിൽക്കുമെന്നും ലീക്ക് റിപ്പോർട്ട് പറയുന്നു. 5ജിയെ പിന്തുണയ്‌ക്കുന്ന ക്വാൽകോം സ്‌നാപ്ഡ്രാഗൺ 5G ചിപ്‌സെറ്റ് ആണ് നോക്കിയ 1100 5ജിക്ക് കരുത്തു പകരുക. എന്നാൽ കൃത്യമായ ചിപ്‌സെറ്റ് ഡീറ്റെയിൽസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഈ വർഷംതന്നെ ലോഞ്ച് ഉണ്ടാകും.വില അടക്കമുള്ള വിവരങ്ങൾ കമ്പനി പുറത്തുവിടുമ്പോഴേ ഉറപ്പിക്കാനാകൂ.
ജനഹൃദയങ്ങളിൽ ഇടം നേടിയ നോക്കിയ 1100 മോഡൽ 5ജിയായി തിരിച്ചെത്തുന്നു
RECENT NEWS
Advertisment