പത്തനംതിട്ട : നാമനിര്‍ദേശ പത്രികകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാന്‍ https://suvidha.eci.gov.in എന്ന വെബ്‌സൈറ്റില്‍ പ്രവേശിച്ച ശേഷം മൊബൈല്‍ നമ്പര്‍ നല്‍കുക. മൊബൈല്‍ നമ്പരില്‍ വരുന്ന വന്‍ ടൈം പാസ് വേര്‍ഡ് (ഒടിപി) സൈറ്റില്‍ കാണുന്ന സ്ഥലത്ത് എന്റര്‍ ചെയ്യുക. സ്ഥാനാര്‍ഥികള്‍, സ്ഥാനാര്‍ഥികളുടെ പ്രതിനിധികള്‍, തെരഞ്ഞെടുപ്പ് ഏജന്റ്, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവയില്‍ സ്ഥാനാര്‍ഥി എന്നത് തെരഞ്ഞെടുക്കുക. തുടര്‍ന്ന് വരുന്ന പേജില്‍ നെക്സ്റ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക.
തുടര്‍ന്നു വരുന്ന പേജ് സ്ഥാനാര്‍ത്ഥിയുടെ വിവരങ്ങള്‍ക്കായുള്ളതാണ്. ഈ പേജില്‍ സ്ഥാനാര്‍ത്ഥിയുടെ തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ എന്റര്‍ ചെയ്യുമ്പോള്‍ തെരഞ്ഞെടുപ്പ് കമ്മിഷന്റെ പക്കലുള്ള വിവരങ്ങള്‍ ബന്ധപ്പെട്ട കോളങ്ങളില്‍ സ്വമേധയാ വരും.
ഈ പേജില്‍ ഇമെയില്‍ വിലാസം നല്‍കുക. ഇമെയില്‍ വിലാസത്തില്‍ ലഭിക്കുന്ന വന്‍ ടൈം പാസ് വേര്‍ഡ് (ഒടിപി) സൈറ്റില്‍ നല്‍കുക. കാറ്റഗറി എന്ന ടാബില്‍ എസ് സി, എസ് ടി, ജനറല്‍ എന്നതില്‍ പ്രസക്തമായത് തെരഞ്ഞെടുത്ത ശേഷം വിവരങ്ങള്‍ ഉറപ്പുവരുത്തുക. ആവശ്യമെങ്കില്‍ മാറ്റം വരുത്തിയ ശേഷം സേവ് ചെയ്ത് തുടര്‍ന്നുള്ള പേജിലേക്ക് പോകാം.
തുടര്‍ന്നു വരുന്ന പേജില്‍ നോമിനേഷന്‍, അഫിഡവിറ്റ്, പെര്‍മിഷന്‍ എന്നീ ടാബുകള്‍ ഉണ്ട്. ഇതില്‍ അഫിഡവിറ്റ് ടാബ് സെലക്റ്റ് ചെയ്ത് എല്ലാ അഫിഡവിറ്റും പൂരിപ്പിച്ച് ഏറ്റവും അവസാനത്തെ പേജില്‍ പ്രിവ്യൂ ആന്റ് ഫൈനലൈസ് ടാബ് ഉപയോഗിച്ച് സേവ് ചെയ്യുക. ശരിയാണെന്ന് ഉറപ്പുവരുത്തിയ ശേഷം കണ്‍ഫര്‍മേഷന്‍ കൊടുത്ത് ഫൈനലൈസ് ചെയ്യുക. തുടര്‍ന്ന് തെരഞ്ഞെടുപ്പ് വിവരം, സംസ്ഥാനത്തിന്റെ പേര്, നിയമസഭാ മണ്ഡലം എന്നിവ തെരഞ്ഞെടുത്ത് സേവ് ചെയ്ത് തുടര്‍ന്നുള്ള പേജിലേക്ക് പോകുക.
തുടര്‍ന്നു വരുന്ന പേജില്‍ ഫോറം രണ്ട് ബിയില്‍ (നോമിനേഷന്‍ പേപ്പര്‍) ഫോട്ടോ അപ്‌ലോഡ് ചെയ്ത്, നിയമസഭാ മണ്ഡലം തെരഞ്ഞെടുത്ത ശേഷം സ്ഥാനാര്‍ഥിയുടെയും പിന്താങ്ങുന്ന ആളുടെയും തിരിച്ചറിയല്‍ രേഖയിലെ നമ്പര്‍ നല്‍കുക.
തുടര്‍ന്നു വരുന്ന പേജില്‍ ഫോം രണ്ട് ബി (നോമിനേഷന്‍ പേപ്പര്‍) പാര്‍ട്ട് മൂന്നില്‍ ഡിക്ലറേഷനും ഫോമില്‍ ആവശ്യപ്പെടുന്ന മറ്റു വിവരങ്ങളും പൂരിപ്പിക്കുക. തുടര്‍ന്നു വരുന്ന പേജില്‍ ഫോം രണ്ട് ബി (നോമിനേഷന്‍ പേപ്പര്‍) പാര്‍ട്ട് മൂന്ന് എ യില്‍ ഫോമില്‍ ആവശ്യപ്പെടുന്ന വിവരങ്ങള്‍ പൂരിപ്പിക്കുക. ഇതിനു ശേഷം മുന്‍പ് പൂരിപ്പിച്ച അഫിഡവിറ്റ് ഫയല്‍ തെരഞ്ഞെടുത്ത് ഫൈനലൈസ് ചെയ്ത് അടുത്ത പേജിലേക്ക് പോകുക. തുടര്‍ന്ന് പ്രൊസീഡ് ബട്ടന്‍ അമര്‍ത്തുക. തുടര്‍ന്നു വരുന്ന പേജില്‍, നോമിനേഷന്‍ നേരില്‍ സമര്‍പ്പിക്കാനുള്ള തീയതി, സമയം എന്നിവ തെരഞ്ഞെടുക്കുക. തുടര്‍ന്ന് പണം അടയ്ക്കുന്നതിനുള്ള പേജില്‍ പണം അടയ്ക്കുക. നോമിനേഷന്‍ ടാബില്‍ സബ്മിറ്റഡ് നോമിനേഷനില്‍ നിന്ന് സമര്‍പ്പിച്ച നോമിനേഷന്‍, അഫിഡവിറ്റ് എന്നിവ പ്രിന്റ് എടുത്ത് അനുവദിച്ച സമയത്ത് വരണാധികാരിക്ക് നേരില്‍ സമര്‍പ്പിക്കണം. നാമനിര്‍ദേശ പത്രിക നേരില്‍ ഹാജരായി സത്യപ്രതിജ്ഞ ചൊല്ലി റിട്ടേണിംഗ് ഓഫീസര്‍ മുന്‍പാകെ സമര്‍പ്പിക്കണം.