റിലയന്‍സ് മേധാവി മുകേഷ് അംബാനിയുടെ വീടിന് സമീപം സ്ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ കണ്ടെത്തിയ സംഭവം : അന്വേഷണം എന്‍.ഐ.എ ഏറ്റെടുത്തു

For full experience, Download our mobile application:
Get it on Google Play

മുംബൈ : റിലയന്‍സ് മേധാവി മുകേഷ് അംബാനിയുടെ വീടിന് സമീപം സ്ഫോടക വസ്തുക്കള്‍ നിറച്ച കാര്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം ദേശീയ അന്വേഷണ ഏജന്‍സി ഏറ്റെടുത്തു. ഇതുസംബന്ധിച്ച ഉത്തരവ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി. മഹാരാഷ്ട്ര ആന്റി ടെററിസ്റ്റ് സ്‌ക്വാഡില്‍ നിന്നാണ് അന്വേഷണം എന്‍.ഐ.എ ഏറ്റെടുത്തത്.

കഴിഞ്ഞ മാസം 25 നാണ് അംബാനിയുടെ വീടിന് സമീപം സ്ഫോടക വസ്തുക്കളുമായി സ്‌കോര്‍പിയോ കാര്‍ കണ്ടെത്തിയത്. ഇരുപത് ജലാറ്റിന്‍ സ്റ്റിക്കുകളാണ് കാറില്‍ ഉണ്ടായിരുന്നത്. കാര്‍ മോഷ്ടിക്കപ്പെട്ടതാണെന്നാണ് മുംബൈ പോലീസ് പറയുന്നത്. ഫെബ്രുവരി പതിനെട്ടിന് എയ്റോലി മുലുന്ദ് പാലത്തിന് സമീപത്ത് നിന്നാണ് കാര്‍ മോഷ്ടിക്കപ്പെട്ടത്.

ഹിരേണ്‍ മന്‍സുഖ് എന്നയാളുടേതാണ് കാര്‍. ഇയാളെ കഴിഞ്ഞ വ്യാഴാഴ്ച താനെയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയതോടെ സംഭവത്തില്‍ ദുരൂഹത വര്‍ദ്ധിക്കുകയായിരുന്നു. തൊട്ടുപിന്നാലെയാണ് അന്വേഷണം എന്‍.ഐ.എ ഏറ്റെടുക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് സിജെപി-വിദ്യാർത്ഥി പ്രതിഷേധങ്ങളിൽ ആകെ 36 കേസുകൾ രജിസ്റ്റർ ചെയ്തെന്ന് സർക്കാർ ; സുപ്രീം...

0
തിരുവനന്തപുരം: നീറ്റ് ചോദ്യപേപ്പർ വിഷയവുമായി ബന്ധപ്പെട്ട് നടന്ന സി.ജെ.പി, വിദ്യാര്‍ഥി പ്രതിഷേധങ്ങളില്‍...

സൗദിയിൽ അലഞ്ഞുതിരിഞ്ഞ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

0
റിയാദ്: ബത്ഹയിൽ മാസങ്ങളോളം അലഞ്ഞുതിരിഞ്ഞ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി....

ഒന്നര മാസമായി ആശുപത്രി മോർച്ചറിയിൽ ; അജ്ഞാത മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം ; അടക്കാൻ...

0
കണ്ണൂർ: കണ്ണൂരിൽ അജ്ഞാത മൃതദേഹം സംസ്കരിക്കുന്നതിൽ അനിശ്ചിതത്വം. മധ്യവയസ്കന്‍റെ മൃതദേഹം ഒന്നര...

ഓണക്കാലത്ത് കേരളത്തിലെ മദ്യവിൽപനയിൽ വൻ വർധനവ്

0
തിരുവനന്തപുരം : ഓണക്കാലത്ത് കേരളത്തിൽ മദ്യവിൽപനയിൽ വൻ വർധന. ഉത്രാടം വരെയുള്ള...