കൊച്ചി : നോൺ ഹലാൽ ഭക്ഷണം വിളമ്പിയതിന് മർദിച്ചുവെന്ന വ്യാജപ്രചാരണം നടത്തിയ ഹോട്ടൽ ഉടമ തുഷാരയും ഭർത്താവും അറസ്റ്റിലായി. മതവിദ്വേഷ പ്രചാരണം നടത്തിയതിനാണ് അറസ്റ്റ്. ഒളിവിൽ പോയ തുഷാരക്കും സംഘത്തിനുമായി പോലീസ് തെരച്ചിൽ ആരംഭിച്ചിരുന്നു. റെസ്റ്ററന്റിൽ നോൺ ഹലാൽ ഭക്ഷണം വിളമ്പിയതിന് ഒരു സംഘം ജിഹാദികൾ ചേർന്ന് മർദിച്ചുവെന്നായിരുന്നു തുഷാരയുടെ പ്രചാരണം.
നേരത്തേ സംഭവത്തിൽ അബിൻ ബെൻസസ്, വിഷ്ണു ശിവദാസ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തുഷാരക്കെതിരെ പോലീസ് രണ്ടുവട്ടം കേസെടുത്തിരുന്നു. മതവിദ്വേഷ പ്രചാരണം നടത്തിയതിനാണ് രണ്ടാംവട്ടം ഇൻഫോപാർക്ക് പൊലീസ് കേസെടുത്തത്. കെട്ടിച്ചമച്ച സംഭവമാണെന്നും മാധ്യമശ്രദ്ധ ഉണ്ടാക്കാനുള്ള ശ്രമമാണെന്നും നേരത്തേ പോലീസ് വ്യക്തമാക്കിയിരുന്നു.