പശ്ചിമ ബംഗാളിലെ 4 നിയമസഭ മണ്ഡലങ്ങളില്‍ വന്‍ മുന്നേറ്റവുമായി തൃണമൂല്‍ കോണ്‍ഗ്രസ്

For full experience, Download our mobile application:
Get it on Google Play

ധാക്ക : 13 സംസ്ഥാനങ്ങളിലെ 29 നിയമസഭാ സീറ്റുകളിലേക്കും മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. പശ്ചിമ ബംഗാളിലെ 4 നിയമസഭ മണ്ഡലങ്ങളില്‍ വന്‍ ലീഡുമായി തൃണമൂല്‍ കോണ്‍ഗ്രസ് മുന്നിട്ട് നില്‍ക്കുകയാണ്. ബിജെപിയുടെ സിറ്റിംഗ് സീറ്റുകളില്‍ അടക്കമാണ് തൃണമൂല്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്.

ഗൊസാബ, ഖര്‍ദാഹ, ദിന്‍ ഹാട്ട മണ്ഡലങ്ങളിലാണ് തൃണമൂല്‍ കോണ്‍ഗ്രസ് ലീഡ് നേടി. ഭവാനിപ്പൂരില്‍ മമതക്കായി രാജി വെച്ച മന്ത്രി സൊവന്‍ദേബ് ചതോപാധ്യയ 1200 വോട്ടിന്റെ ലീഡ് നേടിയിട്ടുണ്ട്. ബിജെപിയുടെ സിറ്റിങ് സീറ്റുകളായ ദിന്‍ഹാട്ട , ശാന്തിപ്പൂര്‍ എന്നിവിടങ്ങളിലും തൃണമൂല്‍ കോണ്‍ഗ്രസ് ലീഡ് നേടിയിട്ടുണ്ട്. ബംഗാളിലെ ദിന്‍ഹാട്ടയില്‍ തൃണമൂലിന് വന്‍ നേട്ടമാണ് ലഭിച്ചത്. ബിജെപിയുടെ സിറ്റിംഗ് സീറ്റില്‍ ഉദയന്‍ ഗുഹക്ക് 1.63 ലക്ഷം വോട്ടിന്റെ വിജയമാണ് നേടിയത്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിഷിത് പ്രമാണിക്ക് 57 വോട്ടിനാണ് ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഇവിടെ നിന്ന് വിജയിച്ചത്

രാജസ്ഥാനില്‍ 2 സീറ്റിലും കോണ്‍ഗ്രസിന് ലീഡ് നേടി. മധ്യപ്രദേശില്‍ 3 മണ്ഡലങ്ങളിലും ബിജെപിയാണ് ലീഡ് ചെയ്യുന്നത്. റെയ്ഗാവിലും കോണ്‍ഗ്രസിന്റെ സിറ്റിങ് സീറ്റായ പൃഥ്വിപ്പൂരിലും ജോബാറ്റിലുമാണ് ബിജെപിയുടെ മുന്നേറ്റം. പൃഥ്വിപ്പൂരില്‍ 3000 വോട്ടുകളില്‍ അധികം ലീഡാണ് ബിജെപി നേടിയിട്ടുള്ളത്. ബിഹാറില്‍ 2 ഇടത്തും ജെഡിയുവാണ് മുന്നിട്ട് നിക്കുന്നത്. കുഷേഷ്വര്‍ അസ്താന്‍, താര്‍പര്‍ മണ്ഡലങ്ങളില്‍ ജെഡിയു സ്ഥാനാര്‍ത്ഥികള്‍ ലീഡ് ചെയ്യുകയാണ്. ഹിമാചലില്‍ മൂന്നില്‍ രണ്ട് സീറ്റുകളിലും കോണ്‍ഗ്രസാണ് മുന്നിട്ട് നിക്കുന്നത്.

ലോക്‌സഭയിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ഹിമാചല്‍ പ്രദേശിലും , മധ്യപ്രദേശിലും ബിജെപിക്കാണ് ലീഡ്. ദാദ്ര നാഗര്‍ഹവേലിയില്‍ ശിവസേന ലീഡ് ചെയ്യുമ്പോള്‍ ഹിമാചല്‍ പ്രദേശിലെ മാണ്ടി ലോക്‌സഭ സീറ്റില്‍ കോണ്‍ഗ്രസാണ് ലീഡ് ചെയ്യുന്നത്. മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളിലും 29 നിയമസഭാ മണ്ഡലങ്ങളിലുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...