Sunday, June 30, 2024 11:52 pm

ട്യൂമറിന് ചികിത്സ നല്‍കിയില്ല ; നൂര്‍ജഹാന്റെ ഒന്നര വയസ്സുകാരി മകളെ കൊലയ്ക്കു കൊടുത്തതും മന്ത്രവാദത്തിലൂടെ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: മന്ത്രവാദത്തെ തുടര്‍ന്ന് കോഴിക്കോട് സ്വദേശിനി നൂര്‍ജഹാന്‍ മരിച്ചതിന് പിന്നാലെ ചികിത്സ ലഭിക്കാതെയാണ് മകള്‍ മരിച്ചതെന്ന ആരോപണവുമായി ബന്ധുക്കള്‍. ചര്‍മസംബന്ധമായ അസുഖം ബാധിച്ച യുവതിയെ സമയത്ത് ആശുപത്രിയില്‍ എത്തിക്കാതെ മന്ത്രവാദ ചികിത്സ നടത്തിയതാണ് മരണകാരണമെന്ന് ആരോപിച്ച്‌ ബന്ധുക്കള്‍ വളയം പോലീസില്‍ പരാതി നല്‍കി. ഒന്നര വയസുകാരിയായ നൂര്‍ജഹാന്റെ മകള്‍ മരിക്കുന്നത് തലയ്‌ക്ക് ട്യൂമര്‍ ബാധിച്ചായിരുന്നു. അന്നും ആശുപത്രിയില്‍ എത്തിക്കാതെ മന്ത്രവാദ ചികിത്സയാണ് നടത്തിയത്. ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ജമാല്‍ അനുവദിച്ചില്ലെന്നും നൂര്‍ജഹാന്റെ ഉമ്മ കുഞ്ഞായിഷ പറഞ്ഞു.

കഴിഞ്ഞ ഒരു വര്‍ഷമായി നൂര്‍ജഹാന് തൊലിപ്പുറത്ത് വ്രണമുണ്ടായി പഴുപ്പുവരുന്ന രോഗമുണ്ടായിരുന്നു. തുടക്കം മുതലേ ആശുപത്രിയില്‍ പോകാന്‍ ഭര്‍ത്താവ് ജമാല്‍ അനുവദിച്ചിരുന്നില്ല. നേരത്തെ ജമാലിന്റെ എതിര്‍പ്പവഗണിച്ച്‌ ബന്ധുക്കള്‍ യുവതിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ച്‌ ചികിത്സ നല്‍കിയിരുന്നു. രോഗം കൂടിയപ്പോള്‍ ജമാല്‍ ആശുപത്രി ചികിത്സ നിഷേധിച്ച്‌ യുവതിയെ ആലുവയിലെ മതകേന്ദ്രത്തിലെത്തിച്ചെന്നും, അവിടെവച്ച്‌ ചികിത്സ കിട്ടാതെ മരിച്ചെന്നുമാണ് ബന്ധുക്കളുടെ ആരോപണം.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സൊമാറ്റോയെ വിടാതെ പിടിച്ച് സർക്കാർ ഏജൻസികൾ ; വീണ്ടും കിട്ടി 9.5 കോടിയുടെ നോട്ടീസ്,...

0
കർണാടക : ഓൺലൈൻ ഫുഡ് ഡെലിവറി കമ്പനിയായ സൊമാറ്റോയ്ക്ക് കർണാടകയിലെ കമ്മേഴ്സ്യൽ...

എസ്ബിഐയുടെ സൂപ്പർ സ്‌കീം ; നിക്ഷേപത്തിലൂടെ എങ്ങനെ അധിക വരുമാനം നേടാം?

0
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉപഭോക്താക്കൾക്കായി നിരവധി സ്കീമുകൾ. ഉപഭോക്താക്കൾക്കായി വാഗ്ദാനം...

വീട്ടിൽ നിന്നിറങ്ങിയത് ഇന്റര്‍വ്യൂവിന് പോകാൻ, യുവാവ് കടയ്ക്കുള്ളിൽ മരിച്ചനിലയിൽ

0
ചേർത്തല: ദേശീയപാതയിൽ റെയിൽവേ സ്റ്റേഷന് സമീപം ആളൊഴിഞ്ഞ കടയ്ക്കുളിൽ യുവാവിനെ മരിച്ച...

കോൺഗ്രസ് ഇന്ത്യയെ മുന്നോട്ടു നയിക്കുന്ന ചാലക ശക്തി ; പ്രൊഫ. സതീഷ് കൊച്ചു പറമ്പിൽ

0
മലയാലപ്പുഴ: ജനാധിപത്യവും മതേതരത്വവും കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിച്ച് ഇന്ത്യയെ മുന്നോട്ട് നയിക്കുന്ന...